പണ്ട് പണ്ട്.... മൊബൈല്‍ എന്ന് കേട്ടാല്‍ ഐഡിയയും ഹച്ചും എയര്ട്ടെലും മാത്രം ആയിരുന്ന ആ പഴയ കാലം. എന്തൊരു രസമായിരുന്നു അന്ന്. ഓരോ കുത്തക മുതലാളിമാരും കസ്റ്റമേഴ്സ്നെ മാറി മാറി പറ്റിച്ചു കൊണ്ടിരുന്ന ഒരു മനോഹരമായ കാലം. ഒരു STD കാള്‍ ചെയ്യണമെങ്കില്‍ കോണകം വരെ അഴിച്ചു പണയം വെക്കേണ്ട അവസ്ഥ ആയിരുന്നു പല കസ്റ്റമേഴ്സ്നും. അറിയാതെ എങ്ങാന്‍ ഫോണില്‍ ഇന്റര്‍നെറ്റില്‍ കയറിയാല്‍ തീര്‍ന്നു. സാധാരണക്കാരന്റെ ഒരു മാസത്തെ ശമ്പളം അവിടെ തീരും.ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാന്‍ അടക്കമുള്ള എല്ലാ ഭുധിമാന്മാരായ മലയാളി പൈതങ്ങളും തലയില്‍ വെച്ച് കൊണ്ട് നടന്നു ഇവരെ ഒക്കെ.അങ്ങനെ ഇരിക്കേ ഒരു ജപ്പാന്‍ കാരന്‍ മുംബൈ കടാപ്പുറത്ത് തോണിയില്‍ വന്നിറങ്ങി.അവന്റെ പേര് കേട്ടപ്പോ കുറെ പെരെന്കിലും കരുതി ഇവന്‍ ചെറിയ പയ്യനാണെന്നു,"ഡോകോമോ". പക്ഷേ ആളെ കമ്പി അടിച്ചു വിളിപ്പിച്ചത് സാക്ഷാല്‍ രത്തന്‍ ടാറ്റ ആയിരുന്നെന്നു പിന്നെയാണ് മനസ്സിലായത്.
അങ്ങനെ ഭയന്നത് സംഭവിച്ചു!