Monday, November 4, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-1: കോച്ചിംഗ് സെന്‍ററിലേക്ക്

    ഡേറ്റ് ഒന്നും കൃത്യമായി ഓര്‍ക്കുന്നില്ലേലും മേയ് മാസം രണ്ടായിരത്തി ഒമ്പതാമാണ്ട് ആണെന്ന് ഓര്‍ക്കുന്നു.അച്ഛന്‍  റെയ്സ് എന്‍ട്രന്‍സ്‌ കോച്ചിംഗ് സെന്‍ററിലേക്ക് കൊണ്ട് ചേര്‍ക്കുന്നത് അന്നാണ്. ആവശ്യം എന്റേത് തന്നെ ആയിരുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ കുടുംബത്തിനു താങ്ങാവുന്ന തുകയിലും അപ്പുറമാണ് പല എന്‍ട്രന്‍സ്‌ കോച്ചിംഗ് ഇന്‍സ്ടിട്ട്യൂട്ടുകളും ഈടാക്കുന്നത് എങ്കിലും കോഴിക്കോട് നഗരത്തില്‍ ഉള്ളതില്‍ മികച്ച കോച്ചിങ്ങും കുറഞ്ഞ ഫീസും ഉള്ളത് കൊണ്ട് റെയ്സ് തന്നെ സെലെക്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാശിന്റെ കാര്യം ഒന്നും അപ്പോള്‍ എന്‍റെ മനസ്സിലേ ഉണ്ടായിരുന്നില്ല. പക്ഷേ അവിടുത്തെ കൌണ്ടര്‍ സെക്ഷനില്‍ അച്ഛന്‍ കാശടയ്ക്കുമ്പോ നെറ്റിയില്‍ ഉതിര്‍ന്നു വന്ന വിയര്‍പ്പുകണങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിനു ഒരുപാടു വര്‍ഷത്തെ വിയര്‍പ്പിന്‍റെ കഥ പറയാനുണ്ടെന്ന് തോന്നി.


    ക്ലാസിലേക്ക് കയറിപ്പോകുന്നതിനു മുന്നേ അച്ഛന്‍ ഒന്നുകൂടി മുഖത്തേക്ക് നോക്കിയിരുന്നു.അല്ലെങ്കിലും അതങ്ങനെയാണ്. ആ നോട്ടം കിട്ടിയില്ലെങ്കില്‍ എനിക്കും വിഷമമാണ്.പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെരുവയല്‍ സ്കൂളില്‍ വച്ച് എല്‍ എസ് എസ് പരീക്ഷ എഴുതാന്‍ കൊണ്ടുവന്നു വിട്ടപ്പോഴും അച്ഛന്‍ ഇതേ നോട്ടമായിരുന്നു നോക്കിയിരുന്നത്.പിന്നീടിങ്ങോട്ട് എന്‍ട്രന്‍സ്‌ പരീക്ഷ വരെ ഉള്ള എല്ലാ യാത്രകളിലും അതിപ്പോ പരീക്ഷ ഇതു സെന്ററില്‍ ആണേലും ശരി,അച്ഛന്‍ കൂടെ ഉണ്ടാവുമായിരുന്നു. ആ ഒരു നോട്ടത്തില്‍ എല്ലാം ഉണ്ടാവും.പ്രാര്‍ഥനയും അനുഗ്രഹവും സ്നേഹവും വിടപറച്ചിലും എല്ലാം. അതുകൊണ്ട് തന്നെ അത് കാണാന്‍ വേണ്ടി നടക്കും വഴി ഞാന്‍ ഒരു വട്ടം കൂടി  തിരിഞ്ഞു നോക്കുമായിരുന്നു. ഇത്തവണയും അതങ്ങനെ തന്നെ തുടര്‍ന്നു.


    അങ്ങനെ ആദ്യ ദിവസം ക്ലാസിലേക്ക് കയറിച്ചെന്നു. മൊബൈല്‍ ഫോണ്‍ ഒക്കെ വിരലുകള്‍ക്ക് ഇടയിലൂടെ കറക്കിക്കൊണ്ടാണ് നടത്തം.അതിനൊന്നും ഒരു കുറവും വരുത്തീട്ടില്ല. (അന്ന് കയ്യിലുള്ളത് എല്‍ ജി കമ്പനിയുടെ മെസ്സെജിങ്ങും കൊളിങ്ങും മാത്രം ഉള്ള ഏതോ മുന്തിയ ഇനം ഫോണ്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ) ക്ലാസിന്റെ പടിക്കല്‍ എത്തിയപ്പോ ഫോണ്‍ സൈലന്റ് ആക്കി പോക്കറ്റില്‍ ഇട്ടു. കയറിച്ചെന്നപ്പോള്‍ നസീര്‍ സാര്‍ ആണ് ക്ലാസ് എടുക്കുന്നത്.

നസീര്‍ സാറിന്‍റെ ഭാവങ്ങളാ


    നസീര്‍ സാര്‍-ഭീകരനാണയാള്‍ കൊടും ഭീകരന്‍. എല്ലാര്‍ക്കും പേടി ആയിരുന്നു ആ മനുഷ്യനെ. ഭീമാകാരമായ രൂപം.ഒത്ത തടി.നല്ല പൊക്കം.കട്ട കലിപ്പും.പിള്ളാരുടെ കോളറില്‍ മുഷ്ടി ചുരുട്ടി പിടിച്ച്  ഞെട്ടിക്കുന്നത് പുള്ളിയുടെ ഹോബി ആയിരുന്നു. റെയ്സിന്റെ നാല് സ്ഥാപകരില്‍ ഒരാള്‍.ഇത്രയൊക്കെ ആണെങ്കിലും ഞാന്‍ പുള്ളിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്. അത് വഴിയെ പറയാം. ഞാന്‍ ക്ലാസില്‍ കേറി ചെല്ലുമ്പോ ഫോണ്‍ പൊക്കിയതിന് ആരെയോ മൂത്രം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് പുള്ളി. എന്നോട് കേറി ഇരിക്കാന്‍ പറഞ്ഞിട്ട് പുള്ളി വര്‍ക്ക് തുടര്‍ന്നു.ഞാന്‍ ഒന്നും മിണ്ടാതെ മെല്ലെ ഒരു ബെഞ്ചില്‍ കേറി ഇരുന്നു. എന്നോട് ഒന്നും ചോദിച്ചുമില്ല ഞാനൊട്ട്‌ ഒന്നും പറയാനും പോയില്ല. പക്ഷെ പിന്നീടുള്ള ഒറ്റ ദിവസം പോലും ഞാന്‍ ഫോണ്‍ കൊണ്ട് പോയിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.അഥവാ ഉണ്ടെങ്കില്‍ തന്നെ ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി ക്ലാസിന്റെ പുറത്ത് വെക്കും.


    ആദ്യ ദിവസങ്ങളില്‍ പ്ലസ് ടു കൂട്ടായിരുന്ന ഫസലും റെയ്സില്‍ നിന്ന് കിട്ടിയ പുതിയ കൂട്ടായ അബ്ദുള്‍ നാസറും ആയിരുന്നു കമ്പനി. നാസര്‍ മാരക വിറ്റാണ്. അന്യായ കമന്റ്സ് ഒക്കെ അടിക്കും ക്ലാസില്‍ വെച്ച്. ചിരി അടക്കാന്‍ വല്ലാത്ത കഷ്ടപ്പാടാണ്. അവനെ ഏതായാലും സാര്‍ പൊക്കൂല അത്ര കണ്ണിംഗ് ആണ്. നമ്മള് അങ്ങനെ അല്ലല്ലോ. എന്നാലും അടക്കി.പിന്നീട് കിട്ടിയ ബെസ്റ്റ് കമ്പനി ആയിരുന്നു ജിതിന്‍. കണ്ണൂര്‍ക്കാരനാണ്. സല്‍സ്വഭാവി,യാതൊരു ദുശ്ശീലങ്ങളും ഇല്ല. ഒരുപാട് സിനിമ കാണും,പിന്നെ ഫിഫ കളിക്കും.നമ്മക്ക് പറ്റിയ കൂട്ട്. പിന്നീട് അവനും ഉണ്ടായിരുന്നു ഞങ്ങടെ കൂടെ എല്ലായിടത്തും. ക്ലാസില്‍ ആണേലും ലൈബ്രറിയില്‍ ആണേലും ഒരുമിച്ച്. എല്ലാ ദിവസവും നാപ്പതോളം കിലോമീറ്റര്‍ ബസ്സില്‍ താണ്ടി അവന്‍ എത്തുമായിരുന്നു. എഞ്ചിനീയര്‍ ആവാനുള്ള സ്വപ്നം കൊണ്ട്. കോമഡി ആണ് പുള്ളീടെ കാര്യം. പെണ്ണുങ്ങളെ കാണുന്നതെ വെറുപ്പാണ് പുള്ളിക്ക്.കല്യാണം ജീവിതത്തില്‍ കഴിക്കില്ല എന്നാണ് പുള്ളിയുടെ പക്ഷം. "അപ്പൊ നിനക്ക് കുഞ്ഞുങ്ങള്‍ വേണ്ടേ?" എന്ന് ഒരിക്കല്‍ ഒരുത്തന്‍ അവനോടു ചോദിച്ചു. "അത് ഞാന്‍ ദത്തെടുത്തോളാം" എന്നായിരുന്നു അവന്റെ പക്ഷം." അപ്പൊ ലോകത്തെ എല്ലാരും നിന്നെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ദത്തെടുക്കാന്‍ പോലും പിള്ളാര്‍ ഉണ്ടാവൂല്ലല്ലോടെയ് ?" കൂട്ടുകാരന്‍ വിടാന്‍ ഉദ്ദേശമില്ല. പക്ഷെ ഇത് കേട്ടാല്‍ അപ്പൊ അവനു കലി വരും. "അതപ്പം ആലോയ്ക്കാം " എന്നും പറഞ്ഞോണ്ട് പുള്ളി സീന്‍ വിടും.


    ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പെണ്പിള്ളാര്‍ റെയ്സിലെ വിലക്കപ്പെട്ട കനിയാണ്.തൊടാനും മിണ്ടാനും പാടില്ല. അതിര് വിട്ട ഒരു നോട്ടം പോലും സസ്പെന്‍ഷനില്‍ കലാശിക്കും. വെറുതെ പറയുന്നതല്ല. എന്‍റെ ക്ലാസില്‍ ഉള്ള ഒരു കപ്പിള്‍സിനു തന്നെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇരുവരെയും മാനാഞ്ചിറ മൈതാനിയില്‍ വച്ച് ഏതോ ഒരു റെയ്സ് സ്റ്റാഫ് കണ്ടുവത്രേ... മാനാഞ്ചിറ മൈതാനി മാത്രമല്ല. ഫോക്കസ് മാള്‍, പ്രമുഖ തിയേറ്ററുകള്‍, ബീച്ച് അങ്ങനെ ഏതാണ്ട് എല്ലാ വൃന്ദാവനങ്ങളിലും റെയ്സ് ചാരന്മാര്‍ കാണും. അതങ്ങനെയാണ്. ആ രണ്ടു പേരുടെ പേരുകള്‍ ഞാനിവിടെ മെന്‍ഷന്‍ ചെയ്യുന്നില്ല. എങ്കിലും ആ പെണ്‍കുട്ടി പിന്നീട് റെയ്സില്‍ വന്നിട്ടില്ല. ആണ്‍കുട്ടി അവന്‍റെ ഉപ്പയുടെ സ്വാധീനം കാരണം ആവും,പിന്നീടും വന്നിരുന്നു. അന്ജുഷ എന്നും പറഞ്ഞ് ഒരു കുട്ടി ഉണ്ടായിരുന്നു ക്ലാസില്‍. കാണാന്‍ മുടിഞ്ഞ ലുക്ക്‌ ആണ്. അഞ്ഞൂറുകളില്‍ ആണ് ആദ്യകാലങ്ങളില്‍ ആ കുട്ടിക്ക് റെയ്സിലെ പരീക്ഷകളില്‍ റാങ്ക് കിട്ടിക്കൊണ്ടിരുന്നത്. അവളുമായിട്ടായിരുന്നു എന്‍റെ ആദ്യകാല റാങ്ക് മത്സരങ്ങള്‍. ( അപ്പൊ സ്വാഭാവികമായും ഊഹിക്കാമല്ലോ ആകെ അറുനൂറു പിള്ളേരേ പരമാവധി കാണൂ എന്ന് ). മത്സരം ഉണ്ടായിരുന്നെങ്കിലും ഈ ഒരു വര്‍ഷ കോച്ചിങ്ങിന്‍റെ ഇടക്ക് ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.


    വേറെ ഒരു കുട്ടി ഉണ്ടായിരുന്നു.കൃഷ്ണ സാഗ. കട്ട ബുജി എന്നൊക്കെ ഞങ്ങടെ ഭാഷയില്‍ വിളിച്ച് പോന്നു.കണ്ടാല്‍ ഇത്തിരി ജാഡ തോന്നും എങ്കിലും ഇത്രയും പാവത്താന്മാരായ (ഇന്‍ ഫാക്റ്റ് പാവത്തികള്‍) ആയ പെണ്‍കുട്ടികളെ വേറെ കാണാന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതെനിക്ക് മനസ്സിലായത് എന്‍ട്രന്‍സ്‌ എക്സാം എല്ലാം കഴിഞ്ഞ് ഫെയ്സ്ബൂക് വഴി കൃഷ്ണയുമായി സംസാരിച്ചപ്പോള്‍ ആണ്. അതുവരെ ആ കുട്ടിയോടും ഞാന്‍ ഒരു വാക്കും മിണ്ടിയിരുന്നില്ല എന്നത് പരമാര്‍ത്ഥം! (വേണ്ടവന്‍ മാത്രം വിശ്വസിച്ചാ മതി,സത്യം ഞാന്‍ എവടെയും വിളിച്ച് പറയും ). അവളുടെ റാങ്കുകള്‍ അവസാന കാലം വരെ നമുക്കൊന്നും എത്തിപ്പിടിക്കാന്‍ പോലും പറ്റാത്ത അത്ര ഉയരത്തില്‍ ആയിരുന്നു. (കരയുന്ന സ്മൈലി )


    പാട്ടുകാരന്‍ വിഷ്ണുഗോപാല്‍,താടിക്കാരന്‍ കം ബുജി ജുനൈദ്, സാജിര്‍ മൊഹമ്മദ്‌ എന്നിങ്ങനെ മറക്കാന്‍ പാടില്ലാത്ത വേറെയും കുറെ ആള്‍ക്കാര്‍ ഉണ്ട്. അവരുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേരായിരുന്നു ആദര്‍ശും ശ്രീരാജും. രണ്ടു പേരും ഇപ്പൊ എന്‍റെ അതേ കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ആദര്‍ശ് അന്ന് മൊട്ട ആയിരുന്നു. കണ്ടാല്‍ അന്നൊരു ഗുണ്ട ലുക്ക്‌ തോന്നിക്കുമായിരുന്നെങ്കിലും ആള് നല്ല അടിപൊളി ആയിരുന്നു. നല്ല പോലെ പഠിക്കും. നല്ല കമ്പനി. അവന്‍റെ കൂടെ ഇരിക്കാന്‍ തുടങ്ങിയ ശേഷമാണ് ശരിക്കും ലൈബ്രറിയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങിയത്. പക്ഷെ അന്നൊന്നും അവന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു ഡാന്‍സറെ കാണാന്‍ സാധിച്ചിരുന്നില്ല. എന്‍ട്രന്‍സില്‍ എന്ത് ഡാന്‍സ്,എന്ത് കല.... ശ്രീരാജ് നേരെ ഓപ്പോസിറ്റ് ആയിരുന്നു. ഫുള്‍ ടൈം കമന്റ് അടി. അവന്‍ വായ്‌ നോക്കാത്ത പെണ്‍പിള്ളാര്‍ റെയ്സില്‍ ഇല്ല തന്നെ. അറ്റന്‍ഡന്‍സ് എടുക്കാന്‍ വരുന്ന ലേഡി സ്റ്റാഫ് അശ്വതി ചേച്ചിയെ പോലും വെറുതേ വിട്ടിരുന്നില്ല (പടച്ചോനേ അശ്വതി ചേച്ചി ഇത് വായ്ക്കാന്‍ ഇട വരുത്തല്ലേ). പക്ഷെ പഠിക്കും. കോപ്പി അടിച്ചാണേലും ഭേദപ്പെട്ട റാങ്കും വാങ്ങിക്കും. എന്നിരിക്കിലും നസീര്‍ സാറിന്‍റെ പ്രധാന നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു ശ്രീരാജും.


    അഫ്സല്‍ സാര്‍- കുട്ടികളുടെ തോഴന്‍. റെയ്സിന്റെ സ്ഥാപകരില്‍ മറ്റൊരാള്‍. മാഷേ എന്ന്‍ വിളിക്കുന്നതാണ് പുള്ളിക്ക് ഇഷ്ടം. മാഷ്‌ പറഞ്ഞാല്‍ പിള്ളാര്‍ എന്തും അനുസരിക്കും. അഫ്സല്‍ സാറിനെ റെയ്സില്‍ പഠിച്ച ഒരുത്തന്‍ പോലും കുറ്റം പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. ഒരു യു കെ ജി കുട്ടിയോട് കാണിക്കുന്ന വാത്സല്ല്യം മാഷ്‌ എല്ലാരോടും കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് എന്തും മാഷിനോട് പറയാന്‍ ഉള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.മാഷിന്‍റെ ക്ലാസിനായി കുട്ടികള്‍ കാത്തിരിക്കുന്നതില്‍ അത്ഭുതമില്ല. ഇനീം ഉണ്ട് കുറെ കഥാപാത്രങ്ങള്‍. എല്ലാരെയും ഒന്നും എടുത്തു പറയാന്‍ ശ്രമിക്കുന്നില്ല. ഓര്‍മ നിറഞ്ഞ ഒരു വര്ഷം തന്ന എല്ലാരെയും സ്മരിക്കുന്നു. അങ്ങനെ ആ ഒരു വര്‍ഷം പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു....

                                ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ല. ബാക്കീം ഞാന്‍ എഴുതും. ഒരുത്തനും അങ്ങനെ രക്ഷപ്പെടണ്ട. ങാ!!!

Monday, October 14, 2013

Gangster- A Film By Adoor Gopala Krishnan

അടൂര്‍ സാര്‍ ഇടക്കാലത്ത് ഒരു  ഗ്യാംഗ്സ്റ്റര്‍ സിനിമ എടുക്കുന്നതായി ആരോ പറഞ്ഞു പരത്തിയിരുന്നു.... അതിന്‍റെ സ്ക്രിപ്റ്റ് താഴെ കാണും വിധം...



കഥാപാത്രം 1: പേര്-കുട്ടന്‍പിള്ള (അവതരിപ്പിക്കുന്നത് ബാബു നമ്പൂതിരി)

കഥാപാത്രം 2: പേര്-രാമന്‍കുട്ടി (അവതരിപ്പിക്കുന്നത് ആലുംമൂടന്‍)


           സന്ദര്‍ഭം : സന്ധ്യ , ആറു മുപ്പതിനോട് അടുക്കുന്നു... ഇരുണ്ട അന്തരീക്ഷം... ചീവീടുകളുടെ കരച്ചില്‍... ദൂരെ നിന്നും ഉടുക്ക് കൊട്ടുന്ന ശബ്ദം. പുഴക്കരയിലേക്ക് നോക്കി നില്‍ക്കുന്ന കുട്ടന്‍പിള്ള.  (വേഷം മുണ്ടും തോര്‍ത്തും) അഞ്ചു മിനിട്ട് നേരം ഒരേ പോസില്‍ ക്യാമറ നില്‍ക്കുന്നു.. ഉടുക്കിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു.


          ഉടുക്ക് കൊട്ടിക്കൊണ്ട് വരുന്ന ഒരാള്‍ തോണിയില്‍ നിന്നും ഇറങ്ങുന്നു. സംസാരം ഇല്ലാതെ അയാള്‍ കയ്യിലെ സഞ്ചിയില്‍ നിന്നും ഉരുണ്ട ഒരു സാധനം പുറത്തെടുക്കുന്നു.


രാമന്‍കുട്ടി: "എന്താ അത്?"


(അഞ്ചു മിനിറ്റ് നിശബ്ദത, രണ്ടു പേരും ആ സാധനത്തിലേക്ക് നോക്കി നിക്കുന്നു)


കുട്ടന്‍പിള്ള: "ബോംബ്‌"


(വീണ്ടും അഞ്ചു മിനിറ്റ് നിശബ്ദത, ഉടുക്കിന്റെ ശബ്ദം വീണ്ടും പതിയെ ഉയരുന്നു... ഡും ഡും ഡും...)


രാമന്‍കുട്ടി: "പൊട്ടുമോ?"


(ഉടുക്കിന്റെ ശബ്ദം കൂടുന്നു)


കുട്ടന്‍പിള്ള: "അറിയില്ല"


(അയാള്‍ അതില്‍ തീ കൊടുത്ത് ദൂരേക്ക് വലിച്ചെറിയുന്നു, ഇരുവരും വിദൂരതയിലേക്ക് പോകുന്ന ബോംബിനെ നോക്കി നില്‍ക്കുന്നു,കാക്കകള്‍ കരയുന്നു,ഉടുക്കിന്റെ ശബ്ദം ഉച്ചസ്ഥായില്‍ എത്തുന്നു,മിനിറ്റുകള്‍ കടന്നു പോകുന്നു)


ഭും!!!



(വീണ്ടും നിശബ്ദത. പുകയില്‍ നിന്നും ഇരുവരുടെയും മുഖം തെളിഞ്ഞു വരുന്നു.)

 

രാമന്‍കുട്ടി: "പൊട്ടി അല്ലേ?"


(നിശബ്ദത)


കുട്ടന്‍പിള്ള: "ഊം"

(അയാള്‍ തന്‍റെ ഉടുക്കും തോള്‍സഞ്ചിയും എടുത്ത് നടന്നു നീങ്ങുന്നു. പാതിരാകോഴി കൂവുന്ന ശബ്ദം)

Tuesday, September 17, 2013

അമീബക്കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു

                           ഇരുട്ടിനെ വെട്ടിക്കീറി സൂര്യന്‍ കിഴക്കുദിച്ചു. ഗുരുവായൂരിലെ ആനക്കൂട്ടത്തില്‍ ചന്ദനക്കുറി തൊട്ട ഒരു ഭീമന്‍ പതുക്കെ അമറി
"ഘ്രാ!!! ഘ്രാ!!"
പാപ്പാന്‍‌ പാതി ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു

"സെബാസ്റ്റ്യാ, പിണ്ടി ഇട്ടിട്ട് ഒറങ്ങാന്‍ നോക്കെടാ..."

 ട്രാന്‍സില്‍വാനിയയില്‍ പള്ളിമണി പുലര്‍ച്ചെ ആറടിച്ചു. ഡ്രാക്കുളകള്‍ കൂട്ടം കൂട്ടമായി കോട്ടകളിലേക്ക്  തിരിച്ചു പോവാന്‍ തുടങ്ങി. ഡ്രാക്കുളകളുടെ ഭാര്യമാര്‍  ഡ്രാക്കുള കുഞ്ഞുങ്ങളെ അവരുടെ ഒക്കത്ത്ചേര്‍ത്ത് കിടത്തിയിരുന്നു.അതില്‍ ഒരു  കുഞ്ഞ് കിടന്ന് കരയുന്നുണ്ടായിരുന്നു  
 
"മമ്മി  ചോര...പൊറാട്ടേം ചോരേം... പൊറാട്ടേം ചോരേം"
 
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട  ആ അമ്മയുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ ആ ഭൂവില്‍ പതിച്ചു. അവള്‍ ഒന്നും പറഞ്ഞില്ല... പകരം ഭര്‍ത്താവിനോടായി അവള്‍ ആരാഞ്ഞു.. 

"ഭാസ്ക്കരേട്ട, ഇന്നെങ്കിലും അരക്കുപ്പി ചോര..."

എവിടെ നിന്നോ രണ്ട് ഉടുക്കുകള്‍ ശബ്ധിക്കാന്‍ തുടങ്ങി... "ഡും ടു ഡും ടു ടു ടു... ഡും ടു ഡും ടു ടു ടു..."

"ഈ നശിച്ച കൊച്ചിയില്‍ നിന്നും എങ്ങോട്ടേലും  ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു... കൊതുകിനു പോലും തികയുന്നില്ല ഇവിടെ ചോര... എല്ലാം നമ്മുടെ വിധി ! "

അമ്മ അമീബ
കുഞ്ഞു ഡ്രാക്കുളയുടെ കരച്ചില്‍ അടക്കാനെന്നവണ്ണം  അമ്മ ഒരു കഥ പറയാന്‍ തുടങ്ങി.

"അന്ന് ക്ലാസില്‍ നിശബ്ധത തളം കെട്ടി നിന്നു.. അമീബക്കുഞ്ഞുങ്ങള്‍ അതില്‍ ചവിട്ടാതെ പതിയെ പുറത്തിറങ്ങി....!

അമ്മേ.. വിശക്കുന്നു,അമ്മേ വിശക്കുന്നു..

അവ ഒരേ ശബ്ധത്തില്‍ മുറുമുറുത്തു.... അമ്മ അമീബ കുഞ്ഞുങ്ങള്‍ക്കുള്ള ഇര പിടിക്കാനായി വലിയ ഒരു ചാക്കുമായി പുറപ്പെട്ടു. ഒരു വടു വൃക്ഷത്തിന്‌ കീഴേ ചാക്കുമായി അമീബ ഒളിച്ചിരുന്നു. തൊട്ടടുത്ത കുറ്റിക്കാട്ടിലെ കരിയിലകളിലെ അനക്കം അമ്മ അമീബയില്‍ ചിന്തകളെ ഉത്തേജിപ്പിച്ചു...'അതേ..!! തന്‍റെ ഇര അടുത്തെത്തി! '

കൂടുതല്‍ ചിന്തിച്ചു നിന്നില്ല. തന്‍റെ കയ്യിലെ ചാക്കെടുത്ത്‌ അമ്മ അമീബ ഇരയെ ലക്ഷ്യമാക്കി ഒറ്റ പൊത്ത് ...!! 
 
'ഡും'  
 
ഇര ചാക്കില്‍. അമ്മ അമീബയും കുഞ്ഞു അമീബകളും ചേര്‍ന്ന് ആ മൃഗത്തെ വേണ്ടുവോളം കടുകെണ്ണയില്‍ വറുത്തു തിന്നു. കുഞ്ഞമീബകള്‍ പിന്നീട് ടി വി കാണാന്‍ പോയി. അമ്മ അമീബ പാത്രങ്ങള്‍ കഴുകി വെക്കാനും."

തോളില്‍ കിടന്ന കുഞ്ഞു ഡ്രാക്കുള ഉറക്കമായി എന്നുറപ്പാക്കിയ ശേഷം അവള്‍ ഭാസ്കരന്‍ ഡ്രാക്കുളയുടെ കൈകള്‍ കോര്‍ത്തു പിടിച്ച് പതിയെ നടന്നകന്നു.

Tuesday, July 2, 2013

ഐ ഐ ടി പ്രണയം

         അവരുടെ പ്രണയം ഇന്നേക്ക് മൂന്നു വര്‍ഷം തികയുകയാണ്. അവര്‍ പോലും അറിഞ്ഞിരുന്നില്ല ഈ മൂന്നു വര്‍ഷം കൊണ്ട് തങ്ങള്‍ എത്രത്തോളം അടുത്തു പോയിരുന്നു എന്ന്. അവന്‍ മനസ്സില്‍ എന്ത് വിചാരിക്കുന്നു എന്ന് ഏതു നിമിഷം ചോദിച്ചാലും അവള്‍ക് പറയാന്‍ സാധിക്കുമായിരുന്നു.അത്രക്ക് അവരുടെ മനസ്സുകള്‍ തമ്മില്‍ ഇണങ്ങി ചേര്‍ന്നിരുന്നു. ഈ ചുരുങ്ങിയ സമയം കൊണ്ട് നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ക്ക് പകരം വല്ല തുണിയും നെയ്യാന്‍ പോയിരുന്നെങ്കില്‍ ഇന്നേക്ക് ഒരു പുതിയ തുണിക്കട തുടങ്ങാമായിരുന്നു എന്നവള്‍ക്ക് തോന്നി. "നെയ്യാന്‍ നമ്മളെന്താ ചിലന്തികളാണോ? " എന്ന അവന്‍റെ ചോദ്യം കേട്ട് അവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. ആ ചിരി കണ്ട് ആദ്യം അവന് ഒരു ഭയം തോന്നി എങ്കിലും അവനത് പുറത്ത് കാണിച്ചില്ല.


               അവളുടെ കൈ പിടിച്ച് അവന്‍ തിരമാലകളുടെ അടുത്തേക്ക് നടന്നു. സായാഹ്നമായിരുന്നിട്ടും ഈ തീരത്ത് ആരും ഇല്ല. നഗരത്തില്‍ നിന്നും ഏറെ അകലെ ആയത് കൊണ്ടാവാം. ഇന്ന് രണ്ടു പേരും ബി ടെക് പരീക്ഷ പാസ് ആയി. ഇനി വേണ്ടത് ഒരു ജോലി ആണ്. അതുംകൂടെ ആയാല്‍ പിന്നെ ഒന്നിച്ചു ജീവിക്കാന്‍ ഉള്ള ലൈസെന്‍സ് ആയി എന്നവര്‍ക്ക് അറിയാമായിരുന്നു. നടക്കുമ്പോള്‍ അവന്‍ കൈ അവളുടെ അരക്ക് ചുറ്റി അവനോടു ചേര്‍ത്ത് നടത്തി. അവള്‍ അവന്‍റെ തോളില്‍ തല വെച്ച് പതിയെ നടന്നു. ഒരു തണുത്ത കാറ്റ് അവരുടെ കൂടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. ഇലക്ട്രിക് ലൈനുകള്‍ക്ക്  ഇടയിലൂടെ സൂര്യന്‍ കടലിലേക്ക് താഴുവാന്‍ തുടങ്ങിയിരുന്നു. പ്രണയ പരവശയായി നില്‍ക്കുന്ന

Sunday, May 12, 2013

അമ്മ

 
                  അവന്‍ എഞ്ചിനീയറിംഗ് പാസ്സായിട്ട് അന്നത്തേക്ക്‌ ഒരു മാസം തികയാന്‍ ആയിരുന്നു.പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍.നല്ല റാങ്കോടു കൂടെ തന്നെ എഞ്ചിനിയറിംഗിന് മികച്ച കോളേജില്‍ അഡ്മിഷനും വാങ്ങിച്ചു.നന്നായി പഠിക്കും എന്നറിയുന്നത് കൊണ്ട് തന്നെ ആണ് കൂലിപ്പണിക്കാരനായിട്ടു പോലും അവന്‍റെ അച്ഛന്‍ അവനെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിട്ടത്.അച്ഛന്റെ പരമ്പരാഗത തൊഴില്‍ തന്നെ തുടര്‍ന്നാല്‍ മതി എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടും അച്ഛന് വാശി ആയിരുന്നു മകനെ പഠിപ്പിക്കാന്‍. നാളെ സ്വന്തം മകന്റെ കാറില്‍ കയറി പോകുന്നതും മകന്‍റെ ഓഫീസില്‍ തല ഉയര്‍ത്തി നടക്കുന്നതും നാട്ടുകാര്‍ എല്ലാം തന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ സലാം പറയുന്നതും അയാള്‍ സ്വപ്നം കണ്ടിരിക്കണം. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അയാള്‍ ചോര നീരാവും വരെയും ജോലി ചെയ്തിരുന്നു.ലോണ്‍ എടുക്കാമായിരുന്നിട്ടും മകനെ സ്വന്തം പണം കൊണ്ട് തന്നെ പഠിപ്പിക്കണം എന്ന വാശി അയാളില്‍ എന്നാണ് ഉടലെടുത്തത് എന്ന് അയാള്‍ക്ക്‌ പോലും അറിയില്ലായിരുന്നു. അതിനിടയില്‍ വാര്‍ദ്ധക്യം അയാളെ പിന്തുടരുന്നത് അയാള്‍ പോലും അറിഞ്ഞില്ല.
              മകന്‍ ഇടയ്ക്കിടെ വന്ന് സപ്പ്ളി ഉണ്ട് എന്നൊക്കെ അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കാറുണ്ടായിരുന്നു.പക്ഷേ അതിന്റെ അര്‍ഥം എന്തായിരുന്നു എന്ന് അന്നൊന്നും അയാള്‍ക്ക് അറിയുമായിരുന്നില്ല. ഒരിക്കല്‍ അത് മനസ്സിലാക്കിയ അതേ ദിവസമായിരുന്നു സ്വന്തം ജരാനരകളും അയാള്‍ തിരിച്ചറിഞ്ഞത്. അതേ വാര്‍ദ്ധക്യം പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. സപ്പ്ളി ഒന്നും സാരമില്ല,അതൊക്കെ കോഴ്സ് തീരുമ്പോഴേക്ക് എഴുതിയെടുക്കാവുന്നതെ ഉള്ളു എന്ന മകന്‍റെ ഉറപ്പ് പക്ഷേ അയാളില്‍ നിന്നും വാര്‍ദ്ധക്യചിന്തകളെ മുഴുവന്‍ വെട്ടിമാറ്റി.മാത്രവുമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലനായി പണിയെടുക്കാനാണ് അയാള്‍ക്ക് അപ്പോള്‍ തോന്നിയത്.
              അവന്‍റെ അമ്മക്ക് അയാളുടെ അത്ര പോലും വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവന്‍ പറയുന്ന പലതും അവള്‍ക്ക് മനസ്സിലാവാറുപോലും ഇല്ലായിരുന്നു. എന്നാലും അവന്‍ പറയുന്ന കാര്യങ്ങള്‍ക്ക്

Wednesday, May 8, 2013

ഹിമാലയവും പ്രണയവും

       


                പ്രണയം വികാരങ്ങള്‍ക്ക് പോലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത അനിര്‍വചനീയമായ എന്തൊക്കെയോ ആണെന്നാണല്ലോ കവികള്‍ പറഞ്ഞിരിക്കുന്നത്. അത് പോലെ ഉള്ള ഒരു മനോഹരമായ പ്രണയകാവ്യമാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോണത്.ഈ കഥയ്ക്ക് നിങ്ങളില്‍ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് യാദ്രിശ്ചികം ഒന്നും അല്ല.മനപ്പൂര്‍വം ആണ്. തുടങ്ങട്ടെ....


         അവരുടെ പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് എത്ര നാളായി എന്ന് രണ്ടു പേര്‍ക്കും ഓര്മ ഇല്ലായിരുന്നു. പക്ഷേ അവളെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നില്ലെങ്കില്‍ അപ്പന്‍ അവക്ക് വേറെ കല്യാണം തീരുമാനിക്കും എന്ന് അവള്‍ ഈയിടെയായി ഇടയ്ക്കിടെ
പുട്ടും കടലക്കറിയും
ഓര്‍മിപ്പിക്കാരുണ്ട്.അവളെ വിളിച്ചു വീട്ടില്‍ കൊണ്ട് വരാന്‍ ഉള്ള ചങ്കൂറ്റം ഇല്ലാത്തതു കൊണ്ടോ ആഗ്രഹം ഇല്ലാത്തതു കൊണ്ടോ അല്ല. അവക്ക് ആര് തിന്നാന്‍ കൊടുക്കും? കഴിഞ്ഞ തവണ അവളേം കൂട്ടി റഹ്മത്ത് ഹോട്ടെലില്‍ കയറിയപ്പോ തന്നെ അവന്‍ കണ്ടതാ. പുട്ടിനോട് അവക്ക് എന്തോ വല്ലാത്ത ദേഷ്യമാ.തീറ്റപ്രാന്തി ...!!  അവള്‍ അന്ന്  ആ പുട്ടിനിട്ടു ഇടിച്ച ഇടിയില്‍ അവനു നഷ്ടമായത് ട്രിവാണ്ട്രം ലോഡ്ജ് കാണാന്‍ വച്ചിരുന്ന ഇമ്മിണി പൈസയാണ്. പക്ഷേങ്കി അവളോടുള്ള ഇഷ്ടം കാരണം അവന്‍ എല്ലാം സഹിച്ചു.പിന്നീട് ആ സില്‍മ അവന്‍ സീഡി ഇട്ടാണ് കണ്ടത്. സിനിമ കാണുമ്പോ എല്ലാം ആ സംഭവം ഓര്‍ത്ത്‌  അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു.

               "ട്രീനിംഗ് ട്രീനിംഗ് "

        പതിവിനു  വിപരീതമായി അന്ന് അവളായിരുന്നു അവനെ വിളിച്ചത്.
     
               "ആര്‍ടാ ഈ വെളുപ്പാന്‍ കാലത്ത്..."

വാച്ചില്‍ നോക്കിക്കൊണ്ട്‌ അവന്‍ ഫോണ്‍ എടുത്തു.സമയം 10നോട്‌  അടുക്കുന്നു.

               "ഡാ, നീ എവിടെയാ? ഇപ്പൊ വീട്ടില്‍ ആരുമില്ല. അച്ഛനും അമ്മയും എല്ലാം പള്ളീപ്പോയി ... നീ ഇങ്ങോട്ട് വാ?? "

                "എന്തിന്??!! " 

       അവന്‍റെ മനസ്സില്‍ ഒരു രണ്ടു ലോഡ് ലഡ്ഡു കിടന്നു പൊട്ടാന്‍ തുടങ്ങി.കോഴിക്കാല് കണ്ട ഡോബര്മാനെപ്പോലെ അവന്‍റെ നാക്കെല്ലാം  പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി.

                "നമുക്ക് ചോറും കൂട്ടാനും വെച്ച് കളിക്കാം. ചെരട്ടേം കളിമണ്ണും ഒക്കെ ഒണ്ട്,നീ വേഗം വാ."

        അവനു ദേഷ്യം വന്നു.ദേഷ്യം കൊണ്ട് അവന്‍റെ മുഖം ആദ്യം മഞ്ഞ കളര്‍ ആയി.പിന്നെ ചുകന്നു വന്നു. ഇനി പച്ച കളര്‍ ആവുമോ എന്ന് അവന്‍ ഭയന്നു.ഇല്ല പച്ച ആവുന്നില്ല.മുഖത്ത് പച്ച കളര്‍ കാണാന്‍ ഉള്ള ഭാഗ്യം തനിക്കില്ല എന്ന് അവന്‍ സങ്കടത്തോടെ മനസ്സിലാക്കി.

             "ഒന്ന് പോടി...

Tuesday, April 9, 2013

എങ്ങനെ ഒരു തെലുങ്ക് സിനിമ ഉണ്ടാക്കാം??

നമസ്കാരം...
എന്റെ പേര്  ജമീന്ദ്ര കാമെറൂണുലു  മന്നാഡിയാര്‍. തെലുങ്ക് സിനിമാ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഇന്ന് ഞാന്‍ ഒരു തെലുങ്ക് സിനിമ എങ്ങനെ ഉണ്ടാക്കാം എന്നാണ് പറയാന്‍ പോകുന്നത്. തെലുങ്ക് നടന്മാര്‍ സിനിമകളില്‍ കാണുന്ന അവിസ്മരണീയമായ സ്റ്റണ്ട് രംഗങ്ങള്‍ എല്ലാം കണ്ട് നിങ്ങളില്‍ പലരും മണല് കോരി തരിക്കും പോലെ  കോരിത്തരിക്കാറുണ്ട് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേങ്കി  ഇത് നിങ്ങള്‍ കരുതുമ്പോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യൊന്നുമല്ല. മൈക്രോസോഫ്റ്റ് പവര്‍പോയന്റ് പഠിച്ച ഏതൊരു സ്കൂള്‍ കുട്ടിക്കും ഒരു തെലുങ്ക് സില്‍മ ഉണ്ടാക്കാവുന്നതാണ്.ഇത് കേട്ടപ്പോ നിങ്ങക്ക് ഒരു ധൈര്യം ഒക്കെ ആയില്ലേ?? അതാ ഞാമ്പര്‍ഞ്ഞത്..


ഇനി നമുക്ക് തെലുങ്ക് സില്‍മ ഉണ്ടാക്കാന്‍ ആവശ്യമായ സാധനസാമാക്രികളുടെ... ഛെ... സാമഗ്രികളുടെ ലിസ്റ്റ് നോക്കാം. ബെയ്സിക്കലി ഒരു തെലുങ്ക് പടം ആവുമ്പോ  പൈസ വാരി കോഴിക്ക് തീറ്റ കൊടുക്കുമ്പോലെ എറിഞ്ഞു കൊടുക്കുന്ന ഒരു  പ്രൊഡ്യുസര്‍ അത്യാവശ്യമാണ്. ഒന്നും രണ്ടുമല്ല, പത്തു മുപ്പതു കോടി ഉറുപ്പ്യ ചക്കക്കുരു പോലെ വാരി എറിയാന്‍ കെല്‍പ്പുള്ള ആരെയെങ്കിലും ആദ്യം കണ്ടുപിടിക്കണം. ഇത് വളരെ ഈസി ആയ ഒരു പ്രൊസീജ്യര്‍ ആണ്. പക്ഷേങ്കി അവരെ തൃപ്തിപ്പെടുത്താന്‍  പറ്റിയ നല്ല കഴിവുള്ള നായക നടന്മാര്‍ അനിവാര്യമാണ്. ഡോക്ടര്‍ എച്ച് പി എന്ന പേരില്‍ അറിയപ്പെടുന്ന   ഹരിനാഥ് പൊചാര്ലയെ പോലുള്ള കഴിവുറ്റ നടന്മാര്‍ ആണെങ്കില്‍ നന്നാവും. കടല തിന്നു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് കല്ല്‌ കടിച്ച ഭാവമാണ് എപ്പോഴും മുഖത്ത് എന്ന് കൊറേ ബ്ലഡി മലയാളീസ് പറയുമെങ്കിലും വില്ലന്മാരെ അടിച്ചു പരത്താന്‍ എച്ച് പി സാറിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞങ്ങ വെല്ലു വിളിക്കുന്നു.സാറ് വാള് വെച്ച് വെട്ടിയാല്‍ വില്ലന്മാരുടെ മുറിവീക്കൂടെ ഏതാണ്ട് അഞ്ച് ലിറ്റര്‍ ചോര വരെ പുറത്ത് വരും."അഞ്ചോ??"  എന്നൊക്കെ ചോദിച്ചാല്‍ അഞ്ചില്ലേലും ഒരു നാലേ പോയന്റ് എട്ടു ലിറ്റര്‍ ഒക്കെ എന്തായാലും കാണും. സാറിന്‍റെ മാസ്മരികമായ ആക്റ്റിംഗ് പാടവം കാണണേല്‍ മോളിലത്തെ വീഡിയോ കണ്ടാ മതി. അപ്പൊ പറഞ്ഞു വന്ന കാര്യം മറന്നു പോയി. ഇങ്ങനത്തെ നായകന്‍