Showing posts with label chat. Show all posts
Showing posts with label chat. Show all posts

Saturday, January 12, 2013

ഒരു മലയാളം ചാറ്റ്!!


         ഫേസ്ബുക്കിന്റെ മലയാളം പതിപ്പില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ആണ്‍-പെണ്  സംഭാഷണശകലത്തിലെ ചെറു ഏടുകള്‍...

A:നമസ്കാരം
B:നമസ്കാരം,ശുഭദിനം സുഹൃത്തേ... എന്തുണ്ട് മുകളില്‍?‍?
A:എന്ത് പറയാനാ?? വല്ലാത്ത വിരസത ആണ് രാവിലെ മുതല്‍. കട്ടന്‍ ചായ പോലും കുടിക്കാന്‍ തോന്നുന്നില്ല.
B:അയ്യോ!! അതെന്തു പറ്റി? വീട്ടില്‍ ചായപ്പൊടി ഇല്ലേ??



A:ഒന്ന് പോടീ...അതൊന്നുമല്ല.നിന്നെ വല്ലാതെ നഷ്ടപ്പെടുന്നു...
B:ഛീ പോടാ.. നീ വൃത്തി കേട്ടവനാണ്.
A:ഹ്ഹ്ഹ്... :) ഞാന്‍ തമാശക്ക് പറഞ്ഞതാണ്...
B:എടാ.. ഞാന്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ തള്ളി കേറ്റിയിട്ടുണ്ട്.. നീ ഇഷ്ടപ്പെടണേ..


A:ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ?? അഭിപ്രായവും ഇട്ടിട്ടുണ്ട്... നീ കണ്ടില്ലേ?
B:മം.. ഇപ്പം കണ്ടു. ഡാ പിന്നേയ്.. ഒരു ചെക്കന്‍ എന്നെ മുഖപുസ്തകം വഴി ഇടയ്ക്കിടെ കുത്തുന്നുണ്ട് . ഞാന്‍  എന്താ ചെയ്യാ??
A: ആരാ അവന്‍?? അവന്റെ രൂപരേഖാസന്ധി തന്നെ. ഞാന്‍ നോക്കട്ടെ...



( B ബന്ധം വിഛേദിച്ച അവസ്ഥയിലേക്ക് പോയിരിക്കുന്നു )


( B യെ ഇപ്പോള്‍ ഇപ്പോള്‍ ലഭ്യമാണ് )

A:ആ നീ പോയി എന്ന് കരുതി ഞാന്‍.
B:ഏയ്‌,ഇല്ല.. ഞാന്‍ ആ നീക്കുഴലില്‍ക്കൂടെ കുറച്ച് ചലിക്കും ചിത്രങ്ങള്‍ കാണുകയായിരുന്നു. അതാ ബന്ധം ഛേദിക്കപ്പെട്ടത്.
A:മം... പിന്നേ.. നിനക്ക് കേക്കണോ?