Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Tuesday, February 26, 2013

ഉള്ളീന്ന് വരുന്ന ഒരു ലവ് ലെറ്റര്‍

പ്രിയതമേ...

     നിന്നെ അങ്ങനെ വിളിക്കാവോ എന്നെനിക്കറീല,എന്നാലും ലവ് ലെറ്റര്‍ ആയതോണ്ട് ഒരു ജാടക്ക് ഇരിക്കട്ടെ. എനിക്കീ സാധനം എഴുതി വല്ല്യ പരിചയം പോരാത്തത്കൊണ്ട് എന്തേലും ഗ്രാമര്‍ മിസ്റ്റെയ്ക്കോ ആലങ്കാരിക പ്രശ്നങ്ങളോ ഉണ്ടേല്‍ ക്ഷമിക്കണം എന്ന് ഞാന്‍ ഇപ്പ തന്നെ പറയുവാണ്. അവസാനം  കത്ത് വായിച്ച് കഴിഞ്ഞിട്ട് എന്നെ കുറ്റം പറഞ്ഞേക്കരുത്...

http://www.chrispeters.com/chrispweb/The-Lovers-LG-2.jpg       ബൈ ദി ബൈ,പറയാന്‍ വന്ന മാറ്റര്‍ മാറിപ്പോയി... നിനക്കറിയുമോ,കുറച്ച് കാലമായി എന്റെ ആത്മാവ് (പൊറാട്ട മാവ് അല്ല,സത്യമായിട്ടും അല്ല!) എന്നെ വിട്ടു എങ്ങോട്ടോ അലയുകയാണ്.എനിക്ക് എന്നെ തന്നെ  പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. സാധാരണ ഞാന്‍ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ബാബു സാറിന്‍റെ ക്ലാസ്സില്‍ എനിക്കിപ്പോ ഉറങ്ങാന്‍ പറ്റുന്നില്ല. ഒരു തട്ടുകട കണ്ടാല്‍ അപ്പൊ തന്നെ  അപ്പോം പോട്ടീം കഴിക്കാന്‍ തോന്നുന്നു.ചെരിപ്പിടാതെ വെളിയിലേക്ക് ഇറങ്ങാന്‍ തോന്നുന്നില്ല. രാവിലെ എണീറ്റാല്‍ പല്ല് തേക്കാന്‍ തോന്നുന്നു... എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം??
യെസ്!! ഐ തിങ്ക്‌ ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത്‌ യു!!  <3

     "ഒറ്റ ഒരുത്തീം ശരിയല്ല" (അമ്മ ഒഴിച്ച്) എന്ന എന്റെ കൂട്ടുകാര്ടെ ആപ്തവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് പോന്ന ഒരു  പാവപ്പെട്ട നിരാശാകാമുകനായിരുന്നു ഞാന്‍. പക്ഷെ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ വച്ച് നീ പറഞ്ഞ തമാശ കേട്ടപ്പോ എന്റെആ ധാരണ എല്ലാം മാറി.സത്യം പറഞ്ഞാല്‍ അപ്പൊ തന്നെ നിന്നെ അഭിനന്ദിക്കണം എന്ന് കരുതിയതാണ്.പക്ഷെ അവിടെ ഉള്ളവര്‍ എന്നെ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. എന്തായാലും ആയിനത്തില്‍ നിനക്ക് ഒരു കുതിരപ്പവന്‍.


     നീ അന്ന് പറഞ്ഞില്ലേ നിനക്ക് വീട്ടുകാര്‍ ചായേം പരിപ്പുവടേം ഒക്കെ തരാറുണ്ട് പക്ഷെ സ്നേഹം മാത്രം ഇത് വരെ തന്നിട്ടില്ലെന്ന്?? അത് ഓര്‍ത്തപ്പോ എനിക്ക് ഇന്നലെ വല്ലാത്ത വിഷമം വന്നു. വിഷമം കാരണം ഞാന്‍ ഇന്നലെ  വൈകീട്ട് ചായയില്‍ മുക്കി തിന്നാന്‍ ഇരുന്ന പാര്‍ലെജി ബിസ്കറ്റ്  ചായയില്‍ മുക്കാതെ ആണ് തിന്നത്. രാത്രി ഇതോര്‍ത്ത് ഞാന്‍ 10.25 മുതല്‍ 10.38 വരെ കരയുകയായിരുന്നു. ഇതെഴുതുമ്പോഴും എന്റെ കണ്ണില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. നമ്മള്‍ എന്താടാ ഇങ്ങനെ??

    നിനക്കറിയോ?ഇന്നലെ എന്നെ അമ്മൂമ്മ കടയില്‍ കൊപ്രപിണ്ണാക്ക്

Saturday, January 12, 2013

ഒരു മലയാളം ചാറ്റ്!!


         ഫേസ്ബുക്കിന്റെ മലയാളം പതിപ്പില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ആണ്‍-പെണ്  സംഭാഷണശകലത്തിലെ ചെറു ഏടുകള്‍...

A:നമസ്കാരം
B:നമസ്കാരം,ശുഭദിനം സുഹൃത്തേ... എന്തുണ്ട് മുകളില്‍?‍?
A:എന്ത് പറയാനാ?? വല്ലാത്ത വിരസത ആണ് രാവിലെ മുതല്‍. കട്ടന്‍ ചായ പോലും കുടിക്കാന്‍ തോന്നുന്നില്ല.
B:അയ്യോ!! അതെന്തു പറ്റി? വീട്ടില്‍ ചായപ്പൊടി ഇല്ലേ??



A:ഒന്ന് പോടീ...അതൊന്നുമല്ല.നിന്നെ വല്ലാതെ നഷ്ടപ്പെടുന്നു...
B:ഛീ പോടാ.. നീ വൃത്തി കേട്ടവനാണ്.
A:ഹ്ഹ്ഹ്... :) ഞാന്‍ തമാശക്ക് പറഞ്ഞതാണ്...
B:എടാ.. ഞാന്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ തള്ളി കേറ്റിയിട്ടുണ്ട്.. നീ ഇഷ്ടപ്പെടണേ..


A:ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ?? അഭിപ്രായവും ഇട്ടിട്ടുണ്ട്... നീ കണ്ടില്ലേ?
B:മം.. ഇപ്പം കണ്ടു. ഡാ പിന്നേയ്.. ഒരു ചെക്കന്‍ എന്നെ മുഖപുസ്തകം വഴി ഇടയ്ക്കിടെ കുത്തുന്നുണ്ട് . ഞാന്‍  എന്താ ചെയ്യാ??
A: ആരാ അവന്‍?? അവന്റെ രൂപരേഖാസന്ധി തന്നെ. ഞാന്‍ നോക്കട്ടെ...



( B ബന്ധം വിഛേദിച്ച അവസ്ഥയിലേക്ക് പോയിരിക്കുന്നു )


( B യെ ഇപ്പോള്‍ ഇപ്പോള്‍ ലഭ്യമാണ് )

A:ആ നീ പോയി എന്ന് കരുതി ഞാന്‍.
B:ഏയ്‌,ഇല്ല.. ഞാന്‍ ആ നീക്കുഴലില്‍ക്കൂടെ കുറച്ച് ചലിക്കും ചിത്രങ്ങള്‍ കാണുകയായിരുന്നു. അതാ ബന്ധം ഛേദിക്കപ്പെട്ടത്.
A:മം... പിന്നേ.. നിനക്ക് കേക്കണോ?

Tuesday, December 25, 2012

സൂപ്പര്‍മാന്‍ അഥവാ ഭയങ്കരനായ മനുഷ്യന്‍ (മലയാളം)

   

         കഥ നടക്കുന്നത് കൂത്താട്ടുകുളത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ ഭാഗം. പച്ച നിറത്തില്‍ വെള്ള പെയിന്റ് കൊണ്ട് ചന്ദ്രക്കലകള്‍ വരച് ഡിസൈന്‍ ചെയ്ത ഒരു ബസ്‌ സ്റ്റോപ്പ്‌ കുറേ ചുവപ്പ് കൊടിക്കാര്‍ ചേര്‍ന്ന് അടിച്ചു പൊളിക്കുകയാണ്. പെട്ടെന്ന് വെള്ള തൊപ്പി വെച്ച കുറേ പേര്‍ സംഭവ സ്ഥലത്തേക്ക് ഓടി വരുന്നു. അവര്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വരികയാണെന്ന വ്യാജേന കയ്യില്‍ ബാറ്റും സ്ടംപും എല്ലാം ഉണ്ട്. പക്ഷെ അവര്‍ ക്രിക്കറ്റ്‌ കളികുന്നില്ല. ആ ബാറ്റ് വച്ച്  അവര്‍ ബസ്‌ സ്റ്റോപ്പ്‌ പോളിക്കുന്നവരെ േഘാര േഘാരം അടിക്കുകയാണ്. അവര്‍ തിരിച്ചും പൊട്ടിക്കുന്നു.പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വരുന്നു.അവര്‍ ആളുകളെ തല്ലി ഓടിക്കുന്നു.ഏറു പടക്കത്തിനോട് സാമ്യം തോന്നുന്ന എന്തൊക്കെയോ പൊട്ടിക്കുന്നു.ആളുകള്‍ ചിതറി ഓടുന്നു. ക്രമസമാധാനം തിരിച്ചു പിടിക്കുന്നു. അടി തുടങ്ങിയപ്പോ ചായ അടി നിര്‍ത്തിയ ശങ്കരേട്ടന്‍ വീണ്ടും ചായ അടിക്കാന്‍ തുടങ്ങി എന്ന് തീര്‍ച്ചയാക്കിയ ശേഷം പോലീസുകാര്‍ ജീപ്പ് ഓടിച്ചു മടങ്ങി പോകുന്നു. ശുഭം!!!


      അഞ്ചു മിനിട്ടിനു ശേഷം പാരച്ചൂട്ടില്‍ ചുവന്ന ലുങ്കിയും നീല ബനിയനും  ധരിച്ച ഒരാള്‍ വന്നിറങ്ങുന്നു. ലുങ്കിയുടെ അടിയില്‍ കൂടെ അയാളുടെ ചുവന്ന ജട്ടി വ്യക്തമായി കാണാമായിരുന്നു. പരിപ്പ് വട കഴിച്ചു കൊണ്ടിരുന്ന സുരേന്ദ്രന്‍ പിറുപിറുത്തു. "ലോ വെയ്സ്റ്റ് മാറി അപ്പ്‌ വെയ്സ്റ്റ് ആയി തുടങ്ങി.എന്നാലും പിള്ളേര് ജട്ടി കാണിക്കുന്നത് നിര്‍ത്തില്ല എന്ന് തന്നെയാ."

     പാരച്ചൂട്ടില്‍ നിന്നും റോഡിലേക്ക് തല കുത്തി ഇറങ്ങിയ ആ രൂപം പതുക്കെ ഹോട്ടെലിനു അഭിമുഖമായി തിരിഞ്ഞു.... വായില്‍ പഴം തിരുകാന്‍ പുറപ്പെടുകയായിരുന്ന ബിജുക്കുട്ടന്‍ പഴം തിരിച്ചെടുത്ത് മന്ത്രിച്ചു.... "സൂപ്പര്‍മാന്‍!!!!"

     കേട്ട പാതി കേള്‍ക്കാത്ത പാതി,ശങ്കരേട്ടന്‍ ഓടി ചെന്ന് അയാളുടെ കഴുത്തിന്‌ കുത്തി പിടിച്ചു... "നീ ഇതെവിടെ ആയിരുന്നെടാ *#%*^@ മോനെ..? ഇത്രേം അടി ഇവിടെ ഉണ്ടായിട്ട്‌ നെനക്ക് ഇപ്പോഴാണോ ഇങ്ങോട്ട് എഴുന്നള്ളാന്‍ കണ്ടത്?"

     "അണ്ണാ അണ്ണാ ...വിടണ്ണ... ഞാന്‍ അപ്പര്‍ത്തെ ഗ്യാലക്സീലായിരുന്നു... അവിടത്തെ എലിയന്‍സിനു ഒരു സ്നേഹോം ഇല്ല... സീസി അടച്ചില്ലെന്നും പറഞ്ഞു എന്‍റെ പറക്കുന്ന യന്ത്രം അവിടെ പിടിച്ചിട്ടു. പിന്നെ ഇന്ത്യന്‍ എയര്‍ല്യ്നെസിന്റെ വിമാനത്തില്‍ അള്ളി പിടിച്ചാ ഇവിടെ എത്തിയത്... ആ ഭുധിമുട്ടൊന്നും നിങ്ങക്ക് പറഞ്ഞാ മനസ്സിലാവൂല..."

      ഇത് കേട്ടപ്പോ ശങ്കരേട്ടന്റെ പിടി അഴിഞ്ഞു.അഴിഞ്ഞു കിടന്ന മുണ്ടിന്‍റെ  മടിക്കുത്ത് എടുത്ത് അയാള്‍ തിരിച്ച കുത്തി.എന്നിട്ട് ഹോടലിലേക്ക് കയറി ഇരുന്നു. "ഒരു ചായേം രണ്ടു പരിപ്പ് വടേം എടിക്കി ശങ്കരേട്ടാ ... ആല്‍ഫാ സെന്ട്ടൌരിയിലെ ഭക്ഷണം ഒക്കെ വളരെ മോശമാ. വയറ്റിളക്കം ആയിരുന്നു നാല് ദിവസം."


പെട്ടെന്ന് സൂപ്പെര്‍ മാന്റെ ഫോണ്‍ ബെല്ലടിച്ചു.നോക്കിയപ്പോള്‍ ഭാര്യ."ഹലോ..നിങ്ങളിതെവിടെയാ മനുഷ്യനേ...?"
"ഞാന്‍ ആല്‍ഫാ സെണ്ടൌരിയില്‍ ആയിരുന്നെടി.. ഒരു ചെറിയ കൊട്ടേഷന്‍ ഉണ്ടായിരുന്നു."

"നിങ്ങളെത് തെങ്ങിന്‍റെ മണ്ടേല്‍ ആണേലും വേണ്ടില്ല... റേഷന്‍ കടേന്നു ഈ അഴ്ച്ചേലെ അരീം പന്സാരേം വാങ്ങാതെ വീട്ടിലേക്ക് കേറിപ്പോകരുത്. പറഞ്ഞേക്കാം"


ബീപ് ബീപ്!!!
ഡിസ്കണക്റ്റ് ടോണ്‍.

ബാക്കി വന്ന പരിപ്പ് വട കൂടി വായില്‍ കുത്തി നിറച്ച് അയാള്‍ നെടുവീര്‍പ്പിടുന്നു.എന്നിട്ട ശങ്കരേട്ടന്റെ നേരെ തിരിഞ്ഞ്...
"ശങ്കരേട്ടാ.. നിങ്ങക്ക് ഒരു സഹായം ചെയ്യാമോ? ഒരു 5കിലോ അരി വാങ്ങി എന്‍റെ വീട്ടില്‍ കൊടുക്കാമോ??"

ശങ്കരേട്ടന്‍ ഒരു നിമിഷം ചിന്തിക്കുന്നു.

"ശങ്കരേട്ടാ...ചിന്തിചിരിക്കാനുള്ള സമയമല്ലിത്. നിങ്ങളിപ്പോ ഒരു നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല..ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കഴിഞ്ഞു പോകും...പക്ഷെ നിങ്ങളുടെ ഒരു യെസ്... അത് ഒരു പക്ഷേ നാളെ ചരിത്രമായേക്കാം..."

"നാണമുണ്ടോടാ നിനക്ക് ഇങ്ങനെ കിടന്നു എരക്കാന്‍?? സൂപ്പര്‍ മാന്‍ ആണത്രേ സൂപ്പര്‍മാന്‍... ഫ്തൂ..!! എറങ്ങി പോടാ എന്‍റെ കടയില്‍ നിന്ന്.. തരാനുള്ള പൈസ ഒന്നും തരണ്ട നീ.. ഓട്ര!!"

മുണ്ട് മടക്കി കുത്തി നിരാശനായി മടങ്ങി പോകുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ പറയുന്നുണ്ടായിരുന്നു... "സൂപ്പര്‍മാന്റെ കളികള്‍ ലോകം കാണാന്‍ ഇരിക്കുന്നത്തെ ഉള്ളൂ...!!"





                                                                           




പിന്‍കുറിപ്പ്:സൂപ്പര്‍മാന്‍ തിരിച്ചു വരുന്നു.കടപ്പാട്-ക്രിസ്ടഫര്‍ നോളന്‍.റിലീസ് 2013!!