Monday, October 14, 2013
Tuesday, September 17, 2013
അമീബക്കുഞ്ഞുങ്ങള്ക്ക് വിശക്കുന്നു
ഇരുട്ടിനെ വെട്ടിക്കീറി സൂര്യന് കിഴക്കുദിച്ചു. ഗുരുവായൂരിലെ ആനക്കൂട്ടത്തില്‍ ചന്ദനക്കുറി തൊട്ട ഒരു ഭീമന് പതുക്കെ അമറി
"ഘ്രാ!!! ഘ്രാ!!"
പാപ്പാന് പാതി ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു
"സെബാസ്റ്റ്യാ, പിണ്ടി ഇട്ടിട്ട് ഒറങ്ങാന്‍ നോക്കെടാ..."
ട്രാന്‍സില്‍വാനിയയില്‍ പള്ളിമണി പുലര്‍ച്ചെ ആറടിച്ചു. ഡ്രാക്കുളകള്‍ കൂട്ടം കൂട്ടമായി കോട്ടകളിലേക്ക് തിരിച്ചു പോവാന്‍ തുടങ്ങി. ഡ്രാക്കുളകളുടെ ഭാര്യമാര്‍ ഡ്രാക്കുള കുഞ്ഞുങ്ങളെ അവരുടെ ഒക്കത്ത്ചേര്ത്ത് കിടത്തിയിരുന്നു.അതില്‍ ഒരു കുഞ്ഞ് കിടന്ന് കരയുന്നുണ്ടായിരുന്നു
"മമ്മി ചോര...പൊറാട്ടേം ചോരേം... പൊറാട്ടേം ചോരേം"
കുഞ്ഞിന്റെ കരച്ചില് കേട്ട ആ അമ്മയുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര് ആ ഭൂവില്‍ പതിച്ചു. അവള് ഒന്നും പറഞ്ഞില്ല... പകരം ഭര്‍ത്താവിനോടായി അവള് ആരാഞ്ഞു..
"ഭാസ്ക്കരേട്ട, ഇന്നെങ്കിലും അരക്കുപ്പി ചോര..."
എവിടെ നിന്നോ രണ്ട് ഉടുക്കുകള്‍ ശബ്ധിക്കാന്‍ തുടങ്ങി... "ഡും ടു ഡും ടു ടു ടു... ഡും ടു ഡും ടു ടു ടു..."
"ഈ നശിച്ച കൊച്ചിയില്‍ നിന്നും എങ്ങോട്ടേലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു... കൊതുകിനു പോലും തികയുന്നില്ല ഇവിടെ ചോര... എല്ലാം നമ്മുടെ വിധി ! "

| അമ്മ അമീബ |
കുഞ്ഞു ഡ്രാക്കുളയുടെ കരച്ചില് അടക്കാനെന്നവണ്ണം അമ്മ ഒരു കഥ പറയാന്‍ തുടങ്ങി.
"അന്ന് ക്ലാസില്‍ നിശബ്ധത തളം കെട്ടി നിന്നു.. അമീബക്കുഞ്ഞുങ്ങള് അതില്‍ ചവിട്ടാതെ പതിയെ പുറത്തിറങ്ങി....!
അമ്മേ.. വിശക്കുന്നു,അമ്മേ വിശക്കുന്നു..
അവ ഒരേ ശബ്ധത്തില്‍ മുറുമുറുത്തു.... അമ്മ അമീബ കുഞ്ഞുങ്ങള്‍ക്കുള്ള ഇര പിടിക്കാനായി വലിയ ഒരു ചാക്കുമായി പുറപ്പെട്ടു. ഒരു വടു വൃക്ഷത്തിന് കീഴേ ചാക്കുമായി അമീബ ഒളിച്ചിരുന്നു. തൊട്ടടുത്ത കുറ്റിക്കാട്ടിലെ കരിയിലകളിലെ അനക്കം അമ്മ അമീബയില്‍ ചിന്തകളെ ഉത്തേജിപ്പിച്ചു...'അതേ..!! തന്റെ ഇര അടുത്തെത്തി! '
കൂടുതല്‍ ചിന്തിച്ചു നിന്നില്ല. തന്റെ കയ്യിലെ ചാക്കെടുത്ത് അമ്മ അമീബ ഇരയെ ലക്ഷ്യമാക്കി ഒറ്റ പൊത്ത് ...!!

'ഡും'
ഇര ചാക്കില്‍. അമ്മ അമീബയും കുഞ്ഞു അമീബകളും ചേര്‍ന്ന് ആ മൃഗത്തെ വേണ്ടുവോളം കടുകെണ്ണയില്‍ വറുത്തു തിന്നു. കുഞ്ഞമീബകള് പിന്നീട് ടി വി കാണാന്‍ പോയി. അമ്മ അമീബ പാത്രങ്ങള്‍ കഴുകി വെക്കാനും."
തോളില്‍ കിടന്ന കുഞ്ഞു ഡ്രാക്കുള ഉറക്കമായി എന്നുറപ്പാക്കിയ ശേഷം അവള് ഭാസ്കരന് ഡ്രാക്കുളയുടെ കൈകള്‍ കോര്‍ത്തു പിടിച്ച് പതിയെ നടന്നകന്നു.
തോളില്‍ കിടന്ന കുഞ്ഞു ഡ്രാക്കുള ഉറക്കമായി എന്നുറപ്പാക്കിയ ശേഷം അവള് ഭാസ്കരന് ഡ്രാക്കുളയുടെ കൈകള്‍ കോര്‍ത്തു പിടിച്ച് പതിയെ നടന്നകന്നു.
Tuesday, July 2, 2013
ഐ ഐ ടി പ്രണയം
അവരുടെ പ്രണയം ഇന്നേക്ക് മൂന്നു വര്‍ഷം തികയുകയാണ്. അവര്‍ പോലും അറിഞ്ഞിരുന്നില്ല ഈ മൂന്നു വര്‍ഷം കൊണ്ട് തങ്ങള്‍ എത്രത്തോളം അടുത്തു പോയിരുന്നു എന്ന്. അവന് മനസ്സില്‍ എന്ത് വിചാരിക്കുന്നു എന്ന് ഏതു നിമിഷം ചോദിച്ചാലും അവള്‍ക് പറയാന്‍ സാധിക്കുമായിരുന്നു.അത്രക്ക് അവരുടെ മനസ്സുകള്‍ തമ്മില്‍ ഇണങ്ങി ചേര്‍ന്നിരുന്നു. ഈ ചുരുങ്ങിയ സമയം കൊണ്ട് നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ക്ക് പകരം വല്ല തുണിയും നെയ്യാന്‍ പോയിരുന്നെങ്കില്‍ ഇന്നേക്ക് ഒരു പുതിയ തുണിക്കട തുടങ്ങാമായിരുന്നു എന്നവള്‍ക്ക് തോന്നി. "നെയ്യാന്‍ നമ്മളെന്താ ചിലന്തികളാണോ? " എന്ന അവന്റെ ചോദ്യം കേട്ട് അവള് പൊട്ടിപ്പൊട്ടി ചിരിച്ചു. ആ ചിരി കണ്ട് ആദ്യം അവന് ഒരു ഭയം തോന്നി എങ്കിലും അവനത് പുറത്ത് കാണിച്ചില്ല.
അവളുടെ കൈ പിടിച്ച് അവന് തിരമാലകളുടെ അടുത്തേക്ക് നടന്നു. സായാഹ്നമായിരുന്നിട്ടും ഈ തീരത്ത് ആരും ഇല്ല. നഗരത്തില്‍ നിന്നും ഏറെ അകലെ ആയത് കൊണ്ടാവാം. ഇന്ന് രണ്ടു പേരും ബി ടെക് പരീക്ഷ പാസ് ആയി. ഇനി വേണ്ടത് ഒരു ജോലി ആണ്. അതുംകൂടെ ആയാല്‍ പിന്നെ ഒന്നിച്ചു ജീവിക്കാന്‍ ഉള്ള ലൈസെന്‍സ് ആയി എന്നവര്‍ക്ക് അറിയാമായിരുന്നു. നടക്കുമ്പോള്‍ അവന് കൈ അവളുടെ അരക്ക് ചുറ്റി അവനോടു ചേര്‍ത്ത് നടത്തി. അവള് അവന്റെ തോളില്‍ തല വെച്ച് പതിയെ നടന്നു. ഒരു തണുത്ത കാറ്റ് അവരുടെ കൂടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. ഇലക്ട്രിക് ലൈനുകള്‍ക്ക് ഇടയിലൂടെ സൂര്യന് കടലിലേക്ക് താഴുവാന്‍ തുടങ്ങിയിരുന്നു. പ്രണയ പരവശയായി നില്ക്കുന്ന
Sunday, May 12, 2013
അമ്മ
അവന് എഞ്ചിനീയറിംഗ് പാസ്സായിട്ട് അന്നത്തേക്ക് ഒരു മാസം തികയാന്‍ ആയിരുന്നു.പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ മിടുക്കനായിരുന്നു അവന്.നല്ല റാങ്കോടു കൂടെ തന്നെ എഞ്ചിനിയറിംഗിന് മികച്ച കോളേജില്‍ അഡ്മിഷനും വാങ്ങിച്ചു.നന്നായി പഠിക്കും എന്നറിയുന്നത് കൊണ്ട് തന്നെ ആണ് കൂലിപ്പണിക്കാരനായിട്ടു പോലും അവന്റെ അച്ഛന് അവനെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിട്ടത്.അച്ഛന്റെ പരമ്പരാഗത തൊഴില്‍ തന്നെ തുടര്‍ന്നാല്‍ മതി എന്ന് ഒരുപാട് പേര് പറഞ്ഞിട്ടും അച്ഛന് വാശി ആയിരുന്നു മകനെ പഠിപ്പിക്കാന്‍. നാളെ സ്വന്തം മകന്റെ കാറില്‍ കയറി പോകുന്നതും മകന്റെ ഓഫീസില്‍ തല ഉയര്‍ത്തി നടക്കുന്നതും നാട്ടുകാര്‍ എല്ലാം തന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ സലാം പറയുന്നതും അയാള്‍ സ്വപ്നം കണ്ടിരിക്കണം. ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അയാള്‍ ചോര നീരാവും വരെയും ജോലി ചെയ്തിരുന്നു.ലോണ്‍ എടുക്കാമായിരുന്നിട്ടും മകനെ സ്വന്തം പണം കൊണ്ട് തന്നെ പഠിപ്പിക്കണം എന്ന വാശി അയാളില്‍ എന്നാണ് ഉടലെടുത്തത് എന്ന് അയാള്‍ക്ക് പോലും അറിയില്ലായിരുന്നു. അതിനിടയില്‍ വാര്‍ദ്ധക്യം അയാളെ പിന്തുടരുന്നത് അയാള്‍ പോലും അറിഞ്ഞില്ല.
മകന് ഇടയ്ക്കിടെ വന്ന് സപ്പ്ളി ഉണ്ട് എന്നൊക്കെ അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കാറുണ്ടായിരുന്നു.പക്ഷേ അതിന്റെ അര്‍ഥം എന്തായിരുന്നു എന്ന് അന്നൊന്നും അയാള്‍ക്ക് അറിയുമായിരുന്നില്ല. ഒരിക്കല്‍ അത് മനസ്സിലാക്കിയ അതേ ദിവസമായിരുന്നു സ്വന്തം ജരാനരകളും അയാള്‍ തിരിച്ചറിഞ്ഞത്. അതേ വാര്‍ദ്ധക്യം പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. സപ്പ്ളി ഒന്നും സാരമില്ല,അതൊക്കെ കോഴ്സ് തീരുമ്പോഴേക്ക് എഴുതിയെടുക്കാവുന്നതെ ഉള്ളു എന്ന മകന്റെ ഉറപ്പ് പക്ഷേ അയാളില്‍ നിന്നും വാര്ദ്ധക്യചിന്തകളെ മുഴുവന്‍ വെട്ടിമാറ്റി.മാത്രവുമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലനായി പണിയെടുക്കാനാണ് അയാള്‍ക്ക് അപ്പോള്‍ തോന്നിയത്.
അവന്റെ അമ്മക്ക് അയാളുടെ അത്ര പോലും വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവന് പറയുന്ന പലതും അവള്‍ക്ക് മനസ്സിലാവാറുപോലും ഇല്ലായിരുന്നു. എന്നാലും അവന് പറയുന്ന കാര്യങ്ങള്‍ക്ക്
Wednesday, May 8, 2013
ഹിമാലയവും പ്രണയവും
പ്രണയം വികാരങ്ങള്‍ക്ക് പോലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത അനിര്‍വചനീയമായ എന്തൊക്കെയോ ആണെന്നാണല്ലോ കവികള്‍ പറഞ്ഞിരിക്കുന്നത്. അത് പോലെ ഉള്ള ഒരു മനോഹരമായ പ്രണയകാവ്യമാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോണത്.ഈ കഥയ്ക്ക് നിങ്ങളില്‍ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് യാദ്രിശ്ചികം ഒന്നും അല്ല.മനപ്പൂര്‍വം ആണ്. തുടങ്ങട്ടെ....
അവരുടെ പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് എത്ര നാളായി എന്ന് രണ്ടു പേര്‍ക്കും ഓര്മ ഇല്ലായിരുന്നു. പക്ഷേ അവളെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നില്ലെങ്കില്‍ അപ്പന് അവക്ക് വേറെ കല്യാണം തീരുമാനിക്കും എന്ന് അവള് ഈയിടെയായി ഇടയ്ക്കിടെ
| പുട്ടും കടലക്കറിയും |
"ട്രീനിംഗ് ട്രീനിംഗ് "
പതിവിനു വിപരീതമായി അന്ന് അവളായിരുന്നു അവനെ വിളിച്ചത്.
"ആര്ടാ ഈ വെളുപ്പാന്‍ കാലത്ത്..."
വാച്ചില്‍ നോക്കിക്കൊണ്ട് അവന് ഫോണ്‍ എടുത്തു.സമയം 10നോട് അടുക്കുന്നു.
"ഡാ, നീ എവിടെയാ? ഇപ്പൊ വീട്ടില്‍ ആരുമില്ല. അച്ഛനും അമ്മയും എല്ലാം പള്ളീപ്പോയി ... നീ ഇങ്ങോട്ട് വാ?? "
"എന്തിന്??!! "
അവന്റെ മനസ്സില്‍ ഒരു രണ്ടു ലോഡ് ലഡ്ഡു കിടന്നു പൊട്ടാന്‍ തുടങ്ങി.കോഴിക്കാല് കണ്ട ഡോബര്മാനെപ്പോലെ അവന്റെ നാക്കെല്ലാം പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി.
"നമുക്ക് ചോറും കൂട്ടാനും വെച്ച് കളിക്കാം. ചെരട്ടേം കളിമണ്ണും ഒക്കെ ഒണ്ട്,നീ വേഗം വാ."
അവനു ദേഷ്യം വന്നു.ദേഷ്യം കൊണ്ട് അവന്റെ മുഖം ആദ്യം മഞ്ഞ കളര്‍ ആയി.പിന്നെ ചുകന്നു വന്നു. ഇനി പച്ച കളര്‍ ആവുമോ എന്ന് അവന് ഭയന്നു.ഇല്ല പച്ച ആവുന്നില്ല.മുഖത്ത് പച്ച കളര്‍ കാണാന്‍ ഉള്ള ഭാഗ്യം തനിക്കില്ല എന്ന് അവന് സങ്കടത്തോടെ മനസ്സിലാക്കി.
"ഒന്ന് പോടി...
Tuesday, April 9, 2013
എങ്ങനെ ഒരു തെലുങ്ക് സിനിമ ഉണ്ടാക്കാം??
നമസ്കാരം...
എന്റെ പേര് ജമീന്ദ്ര കാമെറൂണുലു മന്നാഡിയാര്‍. തെലുങ്ക് സിനിമാ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഇന്ന് ഞാന്‍ ഒരു തെലുങ്ക് സിനിമ എങ്ങനെ ഉണ്ടാക്കാം എന്നാണ് പറയാന്‍ പോകുന്നത്. തെലുങ്ക് നടന്മാര് സിനിമകളില്‍ കാണുന്ന അവിസ്മരണീയമായ സ്റ്റണ്ട് രംഗങ്ങള്‍ എല്ലാം കണ്ട് നിങ്ങളില്‍ പലരും മണല്‍ കോരി തരിക്കും പോലെ കോരിത്തരിക്കാറുണ്ട് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേങ്കി ഇത് നിങ്ങള്‍ കരുതുമ്പോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യൊന്നുമല്ല. മൈക്രോസോഫ്റ്റ് പവര്‍പോയന്റ് പഠിച്ച ഏതൊരു സ്കൂള്‍ കുട്ടിക്കും ഒരു തെലുങ്ക് സില്മ ഉണ്ടാക്കാവുന്നതാണ്.ഇത് കേട്ടപ്പോ നിങ്ങക്ക് ഒരു ധൈര്യം ഒക്കെ ആയില്ലേ?? അതാ ഞാമ്പര്‍ഞ്ഞത്..
ഇനി നമുക്ക് തെലുങ്ക് സില്മ ഉണ്ടാക്കാന്‍ ആവശ്യമായ സാധനസാമാക്രികളുടെ... ഛെ... സാമഗ്രികളുടെ ലിസ്റ്റ് നോക്കാം. ബെയ്സിക്കലി ഒരു തെലുങ്ക് പടം ആവുമ്പോ പൈസ വാരി കോഴിക്ക് തീറ്റ കൊടുക്കുമ്പോലെ എറിഞ്ഞു കൊടുക്കുന്ന ഒരു പ്രൊഡ്യുസര്‍ അത്യാവശ്യമാണ്. ഒന്നും രണ്ടുമല്ല, പത്തു മുപ്പതു കോടി ഉറുപ്പ്യ ചക്കക്കുരു പോലെ വാരി എറിയാന്‍ കെല്‍പ്പുള്ള ആരെയെങ്കിലും ആദ്യം കണ്ടുപിടിക്കണം. ഇത് വളരെ ഈസി ആയ ഒരു പ്രൊസീജ്യര്‍ ആണ്. പക്ഷേങ്കി അവരെ തൃപ്തിപ്പെടുത്താന്‍ പറ്റിയ നല്ല കഴിവുള്ള നായക നടന്മാര് അനിവാര്യമാണ്. ഡോക്ടര്‍ എച്ച് പി എന്ന പേരില്‍ അറിയപ്പെടുന്ന ഹരിനാഥ് പൊചാര്ലയെ പോലുള്ള കഴിവുറ്റ നടന്മാര് ആണെങ്കില്‍ നന്നാവും. കടല തിന്നു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് കല്ല് കടിച്ച ഭാവമാണ് എപ്പോഴും മുഖത്ത് എന്ന് കൊറേ ബ്ലഡി മലയാളീസ് പറയുമെങ്കിലും വില്ലന്മാരെ അടിച്ചു പരത്താന്‍ എച്ച് പി സാറിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞങ്ങ വെല്ലു വിളിക്കുന്നു.സാറ് വാള് വെച്ച് വെട്ടിയാല്‍ വില്ലന്മാരുടെ മുറിവീക്കൂടെ ഏതാണ്ട് അഞ്ച് ലിറ്റര്‍ ചോര വരെ പുറത്ത് വരും."അഞ്ചോ??" എന്നൊക്കെ ചോദിച്ചാല്‍ അഞ്ചില്ലേലും ഒരു നാലേ പോയന്റ് എട്ടു ലിറ്റര്‍ ഒക്കെ എന്തായാലും കാണും. സാറിന്റെ മാസ്മരികമായ ആക്റ്റിംഗ് പാടവം കാണണേല് മോളിലത്തെ വീഡിയോ കണ്ടാ മതി. അപ്പൊ പറഞ്ഞു വന്ന കാര്യം മറന്നു പോയി. ഇങ്ങനത്തെ നായകന്

Tuesday, February 26, 2013
ഉള്ളീന്ന് വരുന്ന ഒരു ലവ് ലെറ്റര്‍
പ്രിയതമേ...
നിന്നെ അങ്ങനെ വിളിക്കാവോ എന്നെനിക്കറീല,എന്നാലും ലവ് ലെറ്റര്‍ ആയതോണ്ട് ഒരു ജാടക്ക് ഇരിക്കട്ടെ. എനിക്കീ സാധനം എഴുതി വല്ല്യ പരിചയം പോരാത്തത്കൊണ്ട് എന്തേലും ഗ്രാമര്‍ മിസ്റ്റെയ്ക്കോ ആലങ്കാരിക പ്രശ്നങ്ങളോ ഉണ്ടേല്‍ ക്ഷമിക്കണം എന്ന് ഞാന്‍ ഇപ്പ തന്നെ പറയുവാണ്. അവസാനം കത്ത് വായിച്ച് കഴിഞ്ഞിട്ട് എന്നെ കുറ്റം പറഞ്ഞേക്കരുത്...
ബൈ ദി ബൈ,പറയാന്‍ വന്ന മാറ്റര്‍ മാറിപ്പോയി... നിനക്കറിയുമോ,കുറച്ച് കാലമായി എന്റെ ആത്മാവ് (പൊറാട്ട മാവ് അല്ല,സത്യമായിട്ടും അല്ല!) എന്നെ വിട്ടു എങ്ങോട്ടോ അലയുകയാണ്.എനിക്ക് എന്നെ തന്നെ പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. സാധാരണ ഞാന്‍ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ബാബു സാറിന്റെ ക്ലാസ്സില്‍ എനിക്കിപ്പോ ഉറങ്ങാന്‍ പറ്റുന്നില്ല. ഒരു തട്ടുകട കണ്ടാല്‍ അപ്പൊ തന്നെ അപ്പോം പോട്ടീം കഴിക്കാന്‍ തോന്നുന്നു.ചെരിപ്പിടാതെ വെളിയിലേക്ക് ഇറങ്ങാന്‍ തോന്നുന്നില്ല. രാവിലെ എണീറ്റാല്‍ പല്ല് തേക്കാന്‍ തോന്നുന്നു... എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം??
യെസ്!! ഐ തിങ്ക് ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത് യു!! <3
"ഒറ്റ ഒരുത്തീം ശരിയല്ല" (അമ്മ ഒഴിച്ച്) എന്ന എന്റെ കൂട്ടുകാര്ടെ ആപ്തവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് പോന്ന ഒരു പാവപ്പെട്ട നിരാശാകാമുകനായിരുന്നു ഞാന്‍. പക്ഷെ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ വച്ച് നീ പറഞ്ഞ തമാശ കേട്ടപ്പോ എന്റെആ ധാരണ എല്ലാം മാറി.സത്യം പറഞ്ഞാല്‍ അപ്പൊ തന്നെ നിന്നെ അഭിനന്ദിക്കണം എന്ന് കരുതിയതാണ്.പക്ഷെ അവിടെ ഉള്ളവര്‍ എന്നെ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. എന്തായാലും ആയിനത്തില്‍ നിനക്ക് ഒരു കുതിരപ്പവന്‍.

നീ അന്ന് പറഞ്ഞില്ലേ നിനക്ക് വീട്ടുകാര്‍ ചായേം പരിപ്പുവടേം ഒക്കെ തരാറുണ്ട് പക്ഷെ സ്നേഹം മാത്രം ഇത് വരെ തന്നിട്ടില്ലെന്ന്?? അത് ഓര്‍ത്തപ്പോ എനിക്ക് ഇന്നലെ വല്ലാത്ത വിഷമം വന്നു. വിഷമം കാരണം ഞാന്‍ ഇന്നലെ വൈകീട്ട് ചായയില്‍ മുക്കി തിന്നാന്‍ ഇരുന്ന പാര്‍ലെജി ബിസ്കറ്റ് ചായയില്‍ മുക്കാതെ ആണ് തിന്നത്. രാത്രി ഇതോര്‍ത്ത് ഞാന്‍ 10.25 മുതല്‍ 10.38 വരെ കരയുകയായിരുന്നു. ഇതെഴുതുമ്പോഴും എന്റെ കണ്ണില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. നമ്മള് എന്താടാ ഇങ്ങനെ??
നിനക്കറിയോ?ഇന്നലെ എന്നെ അമ്മൂമ്മ കടയില്‍ കൊപ്രപിണ്ണാക്ക്
നിന്നെ അങ്ങനെ വിളിക്കാവോ എന്നെനിക്കറീല,എന്നാലും ലവ് ലെറ്റര്‍ ആയതോണ്ട് ഒരു ജാടക്ക് ഇരിക്കട്ടെ. എനിക്കീ സാധനം എഴുതി വല്ല്യ പരിചയം പോരാത്തത്കൊണ്ട് എന്തേലും ഗ്രാമര്‍ മിസ്റ്റെയ്ക്കോ ആലങ്കാരിക പ്രശ്നങ്ങളോ ഉണ്ടേല്‍ ക്ഷമിക്കണം എന്ന് ഞാന്‍ ഇപ്പ തന്നെ പറയുവാണ്. അവസാനം കത്ത് വായിച്ച് കഴിഞ്ഞിട്ട് എന്നെ കുറ്റം പറഞ്ഞേക്കരുത്...
യെസ്!! ഐ തിങ്ക് ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത് യു!! <3
"ഒറ്റ ഒരുത്തീം ശരിയല്ല" (അമ്മ ഒഴിച്ച്) എന്ന എന്റെ കൂട്ടുകാര്ടെ ആപ്തവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് പോന്ന ഒരു പാവപ്പെട്ട നിരാശാകാമുകനായിരുന്നു ഞാന്‍. പക്ഷെ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ വച്ച് നീ പറഞ്ഞ തമാശ കേട്ടപ്പോ എന്റെആ ധാരണ എല്ലാം മാറി.സത്യം പറഞ്ഞാല്‍ അപ്പൊ തന്നെ നിന്നെ അഭിനന്ദിക്കണം എന്ന് കരുതിയതാണ്.പക്ഷെ അവിടെ ഉള്ളവര്‍ എന്നെ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. എന്തായാലും ആയിനത്തില്‍ നിനക്ക് ഒരു കുതിരപ്പവന്‍.
നീ അന്ന് പറഞ്ഞില്ലേ നിനക്ക് വീട്ടുകാര്‍ ചായേം പരിപ്പുവടേം ഒക്കെ തരാറുണ്ട് പക്ഷെ സ്നേഹം മാത്രം ഇത് വരെ തന്നിട്ടില്ലെന്ന്?? അത് ഓര്‍ത്തപ്പോ എനിക്ക് ഇന്നലെ വല്ലാത്ത വിഷമം വന്നു. വിഷമം കാരണം ഞാന്‍ ഇന്നലെ വൈകീട്ട് ചായയില്‍ മുക്കി തിന്നാന്‍ ഇരുന്ന പാര്‍ലെജി ബിസ്കറ്റ് ചായയില്‍ മുക്കാതെ ആണ് തിന്നത്. രാത്രി ഇതോര്‍ത്ത് ഞാന്‍ 10.25 മുതല്‍ 10.38 വരെ കരയുകയായിരുന്നു. ഇതെഴുതുമ്പോഴും എന്റെ കണ്ണില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. നമ്മള് എന്താടാ ഇങ്ങനെ??
നിനക്കറിയോ?ഇന്നലെ എന്നെ അമ്മൂമ്മ കടയില്‍ കൊപ്രപിണ്ണാക്ക്
Saturday, January 12, 2013
ഒരു മലയാളം ചാറ്റ്!!
ഫേസ്ബുക്കിന്റെ മലയാളം പതിപ്പില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ആണ്-പെണ് സംഭാഷണശകലത്തിലെ ചെറു ഏടുകള്‍...
A:നമസ്കാരം
B:നമസ്കാരം,ശുഭദിനം സുഹൃത്തേ... എന്തുണ്ട് മുകളില്‍??
A:എന്ത് പറയാനാ?? വല്ലാത്ത വിരസത ആണ് രാവിലെ മുതല്‍. കട്ടന്‍ ചായ പോലും കുടിക്കാന്‍ തോന്നുന്നില്ല.B:അയ്യോ!! അതെന്തു പറ്റി? വീട്ടില്‍ ചായപ്പൊടി ഇല്ലേ??
A:ഒന്ന് പോടീ...അതൊന്നുമല്ല.നിന്നെ വല്ലാതെ നഷ്ടപ്പെടുന്നു...
B:ഛീ പോടാ.. നീ വൃത്തി കേട്ടവനാണ്.
A:ഹ്ഹ്ഹ്... :) ഞാന്‍ തമാശക്ക് പറഞ്ഞതാണ്...
B:എടാ.. ഞാന്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ തള്ളി കേറ്റിയിട്ടുണ്ട്.. നീ ഇഷ്ടപ്പെടണേ..
A:ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ?? അഭിപ്രായവും ഇട്ടിട്ടുണ്ട്... നീ കണ്ടില്ലേ?
A: ആരാ അവന്?? അവന്റെ രൂപരേഖാസന്ധി തന്നെ. ഞാന്‍ നോക്കട്ടെ...
( B ബന്ധം വിഛേദിച്ച അവസ്ഥയിലേക്ക് പോയിരിക്കുന്നു )
( B യെ ഇപ്പോള്‍ ഇപ്പോള്‍ ലഭ്യമാണ് )
A:ആ നീ പോയി എന്ന് കരുതി ഞാന്‍.
B:ഏയ്,ഇല്ല.. ഞാന്‍ ആ നീക്കുഴലില്‍ക്കൂടെ കുറച്ച് ചലിക്കും ചിത്രങ്ങള്‍ കാണുകയായിരുന്നു. അതാ ബന്ധം ഛേദിക്കപ്പെട്ടത്.
A:മം... പിന്നേ.. നിനക്ക് കേക്കണോ?
Wednesday, December 26, 2012
തേങ്ങാ 5 അവതരിപ്പിച്ചു
തേങ്ങാ ഫോണിന്റെ അഞ്ചാം പതിപ്പ് ആയ തേങ്ങാ 5 അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന മൊബൈല്‍ എക്സ്പോ 2025 വേദിയില്‍ വച്ചാണ് തേങ്ങയുടെ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ചത്. തേങ്ങയുടെ കൊച്ചി റീജിയന് ചെയര്മാന് ആയ വേലായുധന് ജോബ്സും മുഖ്യമന്ത്രി കണാരനും ചേര്‍ന്നാണ് തേങ്ങാ 5 പുറത്തിറക്കിയത്. തേങ്ങയുടെ ചരിത്രത്തില്‍ ഇത് ഒരു പുതിയ നാഴികക്കല്ലാണെന്ന് തേങ്ങയുടെ CEO ഷിബു പി പി വീഡിയോ കോണ്ഫെരെന്സിലൂടെ നെപ്ട്യൂനില്‍ നിന്നും അറിയിച്ചു.
ഉപഭോക്താവിന്റെ പേര്‍സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്ന "കിറി" എന്ന ആപ്പ് ആണ് തേങ്ങാ 5 ഇന്റെ ഏറ്റവും വലിയ പ്രത്യേകത. എവിടെന്നെങ്കിലും കാള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ മൈന്‍ഡ് സെന്‍സ് ചെയ്ത് എട്ടിന്റെ പണി ആണോ എന്ന് മനസ്സിലാക്കി കാള്‍ കട്ട് ചെയ്യാനുള്ള നൂതന ടെക്നോളജി ആണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.ഇതിനെ കൂടാതെ മറ്റു പല സങ്കേതങ്ങളും കിറി ഓഫര്‍ ചെയ്യുന്നു.
1.വീട്ടമ്മമാര്‍ക്ക് ഉപ്പേരി അറിയാന്‍ ഇനി മുതല്‍ ഫോണ്‍ ഉപയോഗിക്കാം. ഉപ്പേരിയുടെ പേര് പറഞ്ഞ് ഫോണ്‍ നിലത്തു വെച്ചാല്‍ ഫോണിലെ ഇന്‍ബില്‍റ്റ് ആയ സ്ലൈസിംഗ് ടൂള്‍ ഉപയോഗിച്ച് നിമിഷ നേരത്തിനുള്ളില്‍ ഉപ്പേരി മുറിക്കാന്‍ കിറിക്ക് പറ്റും. കൂടാതെ അരിയുടെ വേവ് അറിയാന്‍ ഫോണ്‍ വെറുതെ ഒന്ന് തിളയ്ക്കുന്ന ചോറിലേക്ക് മുക്കി നോക്കുകയെ വേണ്ടൂ. അതിന്റെ കറന്റ് ട്ടെമ്പരെച്ചരും തിളക്കാന്‍ വേണ്ട സമയവും വരെ കിറി പറഞ്ഞു തരും.
2.വണ്‍ ടെറ ബൈറ്റ് ഇന്റെര്ണല് മെമ്മോറി ഉള്ള ഈ ഫോണ്‍ ഇന്റെലിന്റെ കോര്‍ ഇന്ഫിനിടി സീരീസില്‍ പെട്ട പ്രോസേസ്സരില് ആണ് വര്‍ക്ക് ചെയ്യുന്നത്. ഇന്നത്തെ ഏറ്റവും നൂതന ഗയിമുകള്‍ ആയ ഫിഫ 25ഉം GTA 17ഉം ഇതില്‍ കളിയ്ക്കാന്‍ പറ്റും എന്ന് കമ്പനി വാക്ക് തരുന്നു.
3.അതിവേഗ ഇന്റര്‍നെറ്റും 4D സ്ക്രീനും മൂലം സ്ക്രീനില്‍ നിന്നും ചിത്രങ്ങള്‍ പുറത്തേക്കു വരുന്നതായി തോന്നും എന്ന് കമ്പനി അവകാശപ്പെടുന്നു.(എന്നാല്‍ ഇത് പോണ് വീഡിയോകളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് ആപ്പിള്‍ വാദിക്കുന്നുണ്ട്)
4.ചൊവ്വയും ഭൂമിയും തമ്മിലുള്ള മാപ്പ് ഈ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇത് അന്യഗ്രഹ സഞ്ചാരത്തിനു സഹായകമാവും. ആല്‍ഫാ സെന്ടൌരി കൂടി ഉള്‍പ്പെടുത്തി ആണ് ഇതിലെ GPS ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്യഗ്രഹ ജീവികള്ക്കാന് ഇതിന്റെ പരമാവധി പ്രയോജനം ലഭിക്കുക എന്ന് സുപ്രന് ഏലിയന്‍ അഭിപ്രായപ്പെട്ടു.
ആറു നിറങ്ങളില്‍ ലഭ്യമായ ഈ ഫോണ്‍ അന്ട്രോയിടിന്റെ "പഴങ്കഞ്ഞി" ഒപെരടിംഗ് സിസ്റ്റെത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.ഇന്ത്യയിലെ ഇതിന്റെ ആദ്യത്തെ മോഡല്‍ രാജനീകന്തില് നിന്നും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിനു മോഹന്‍ ഏറ്റു വാങ്ങി.
Subscribe to:
Posts (Atom)