ധാ... ധിപ്പോ ഈ പോസ്റ്റ് എഴുതുന്ന വരെ ഏതാണ്ട് നൂറ്റി അറുപതോളം മലയാള സിനിമകള്‍ തിയേറ്റര്‍ വഴിയും വ്യാജ സീഡി വഴിയും മൊബൈല്‍ 3GP ആയും ഒക്കെ റിലീസ് ആയിട്ടുണ്ടെന്നാണ് വിക്കി അപ്പൂപ്പന് പറയുന്നത്. അതിനകത്ത് ഞാന്‍ കണ്ടതും കാണപ്പെട്ടതും ആയ കുറച്ച് സിനിമകളെ പറ്റി ഒരു ചെറ്യേ അവലോകനം ആണ് ഉദ്ദേശിക്കുന്നത്.
1. അന്നയും റസൂലും
നല്ല തുടക്കം ആയിരുന്നു 2013. റിയലിസ്ടിക് ആയ ഒരു പ്രണയ കാവ്യം. പ്രണയം എന്നാല്‍ ഉമ്മ കൊടുക്കലും പാര്‍ക്കില്‍ പോവലും സിനിമ കാണലും പിന്നെ ഒളിച്ചോട്ടവും മാത്രം അല്ലെന്ന് കാട്ടി തന്ന ആദ്യ മലയാളം പടം എന്നൊക്കെ വേണേല്‍ പറയാം. പദ്മരാജന് ഫാന്‍സ് ഒരു കയ്യകലം മാറി നിക്കണം. തൂവാനത്തുമ്പി വേ ഇത് റെ....
2.നീ കോ ഞാ ചാ
ഇത് ന്യൂ ജെനറേഷന് അതോണ്ട് ഞാനും ന്യൂ ജെനറേഷന് സില്മ ഇറക്കിയില്ലേല്‍ അമ്മ വഴക്ക് പറയും എന്ന് സംവിധായകന് പേടി ആയിട്ട് ഇറക്കിയ സില്മ ആണ്. വൈകുന്നേരം ചായ കുടിക്കുമ്പോ ഒക്കെ ഇരുന്നു കാണാം എന്ന് കരുതി പ്ലേ ചെയ്താലും ചെലപ്പോ കാണാന്‍ സാധിക്കില്ല. ഡി ഡി ന്യൂസ് വെച്ച് ചായ കുടിക്കുന്നതാവും ഭേദം.
3.റോമന്‍സ്
ദിലീപ് ചളികള്‍ മാത്രം കേട്ട് തഴക്കം വന്ന് പോയ മലയാളി ആയതുകൊണ്ടാവാം ഈ സിനിമ ഇറങ്ങിയപ്പോ നല്ല റെസ്പോന്‍സ് കിട്ടിയത്. വല്ല്യ സംഭവം സിനിമ ഒന്നും അല്ല. എന്നാലും കുഞ്ചാക്കോ ബോബനും ബിജു മേനോനും മോശമാക്കാതെ ചിരിപ്പിച്ച് ഇരുത്താന്‍ ഉള്ളതൊക്കെ ഉണ്ടാക്കി.
4.ഡ്രാക്കുള 2012
ആദ്യമായി ആണ് സമ്പൂര്‍ണമായും മൈക്രോസോഫ്റ്റ് പവര്പോയിന്റില് അനിമേഷന്‍ ചെയ്ത ഒരു സിനിമ കാണാന്‍ സാധിച്ചത്. ഡ്രാക്കുള നല്ല കൊമേഡിയന്‍ ആണ്. വിഷമം വരുമ്പോ ഒക്കെ ഇരുന്നു ചിരിക്കാന്‍ വേണ്ടി ഈ സിനിമ ഇപ്പോഴും ലാപ്പില്‍ വെച്ചിട്ടുണ്ട്.
കാമുകിയുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയ ഡ്രാക്കുള |
5.നത്തോലി ഒരു ചെറിയ മീനല്ല
എനിക്കിഷ്ടപ്പെട്ടു. സാമ്പ്രദായിക സിനിമാ ചട്ടക്കൂടുകളെ പൊളിച്ചടിച്ച ഒരു സിനിമ ആയി തോന്നി. ഇന്ന രീതിയില്‍ മാത്രേ സിനിമ പിടിക്കാവൂ എന്നൊന്നും നിയമം ഇല്ലല്ലോ. V K പ്രകാശിന്റെ ഇഷ്ടപ്പെട്ട ഏക പടം.
6.സെല്ലുലോയ്ഡ്
കമല്‍ സാര്‍ അവാര്‍ഡ് വാങ്ങാന്‍ വേണ്ടി മാത്രം പിടിച്ച സിനിമ. മോശം ഒന്നും ഇല്ല. പക്ഷെ ഇനീം ഒരുപാട് നന്നാക്കാമായിരുന്നു. പൃഥ്വിരാജ് എന്ന ഒരു നടന്റെ ഒരു അഞ്ചാറു ഭാവങ്ങള്‍ എങ്കിലും പുറത്തുകൊണ്ടു വരാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
7.കൌബോയ്
അസിഫ് അലി അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആവും എന്ന് ആകെക്കൂടി ഒരു പതിനഞ്ച് പേര് പറഞ്ഞതോണ്ട് പോയി കണ്ടേക്കാം എന്ന് കരുതിയ പടം. പുതിയ കൊറേ തെറികള്‍ പഠിക്കാന്‍ പറ്റി എന്നതാണ് ഈ സിനിമ തിയേറ്ററില്‍ പോയി കണ്ടത് കൊണ്ട് കിട്ടിയ ഗുണം. സീഡി വെറുതെ തരാം എന്ന് പറഞ്ഞ് കൊറേ പേര് ഈ സിനിമ കാണാന്‍ നിങ്ങളെ നിര്‍ബന്ധിച്ചേക്കും, വഴങ്ങിയാല്‍ ജീവിതം ഗുദാ ഹുവാ!!
അസിഫ് അലി ഇന്‍ കൌബോയ് (മുന്നില്‍ നിന്നും ആദ്യം നില്ക്കുന്നു) |