Tuesday, February 4, 2014

ഞാന്‍ ഇഞ്ചിനീരായ കഥ-4: ആദ്യ റാഗിംഗ്

                           ആദ്യ ദിവസം ക്ലാസില്‍ പറയത്തക്കതായ സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. സാധാരണമായ പരിചയപ്പെടലുകളും മറ്റുമായി ആ ദിവസം അങ്ങനെ പോയി. കോളേജ് മുഴുവനായി ഒന്ന് കാണാന്‍ പോലും ആദ്യ ദിവസം സാധിച്ചിരുന്നില്ല. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അറിയില്ല. അങ്ങനെ അന്ന് ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ കോളേജ് ജംഗ്ഷനിലേക്ക് വച്ചു പിടിച്ചു. ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാന്‍ ജെഫിനും. റൂം മേറ്റ്‌ ആയ അവനെ മാത്രമേ അപ്പൊ കാര്യമായി പരിചയം ഉള്ളു. "കോളേജ് ജംഗ്ഷന്‍" കോളേജില്‍ നിന്നും ഇത്തിരി താഴേക്ക് ഇറങ്ങിയിട്ടാണ്. കോളേജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കാപ്പി കുടിച്ചിട്ട് ഹോസ്റ്റലില്‍ കയറാം എന്ന് കരുതി അടുത്തുള്ള ഒരു കൂള്‍ബാര്‍ കം ബെയ്ക്കറി കം ചായക്കടയില്‍ കയറി. അതായിരുന്നു കോളേജ് ജംഗ്ഷനിലെ പ്രശസ്തമായ "തറവാട്" റെസ്റ്റോറന്‍റ്!!

 


ഇതാണ്സുപ്രസിദ്ധമായ കോളേജ് ജംഗ്ഷന്‍

ഞങ്ങള്‍ കയറിച്ചെന്ന പാടെ ഓരോ  കാപ്പിയും കട്ട്‌ലെറ്റും ഓര്‍ഡര്‍ ചെയ്തു. അപ്പൊതൊട്ടപ്പുറത്ത് നിന്നു സിഗരറ്റ് വാങ്ങിക്കുന്ന ഒരു ചേട്ടന്‍ ചോദിച്ചു


"നിങ്ങള്‍ MA ആണോ?"


ഞങ്ങള്‍ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം.


"ഫസ്റ്റ് ഇയര്‍ ആണോ?"


വീണ്ടും മറുപടി "അതേ..." പക്ഷെ ജെഫിന്‍ അതിന്‍റെ കൂടെ ഒന്നൂടെ ചേര്‍ത്തു "ചേട്ടനും  MA ആണോ?"


പുള്ളി സിഗരറ്റ് ഒരു പുക വിട്ടിട്ട് ഒന്നിരുത്തി മൂളി.


"ഊം.. അതേ അതേ.."


അപ്പൊ ജെഫിന്‍റെ നിഷ്കളങ്കമായ അടുത്ത ചോദ്യം.


"എന്താ പേര് ചേട്ടാ...?"


            അവിടെ പണി പാളി.