ഫേസ്ബുക്കിന്റെ മലയാളം പതിപ്പില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ആണ്-പെണ് സംഭാഷണശകലത്തിലെ ചെറു ഏടുകള്‍...
A:നമസ്കാരം
B:നമസ്കാരം,ശുഭദിനം സുഹൃത്തേ... എന്തുണ്ട് മുകളില്‍??

B:അയ്യോ!! അതെന്തു പറ്റി? വീട്ടില്‍ ചായപ്പൊടി ഇല്ലേ??
A:ഒന്ന് പോടീ...അതൊന്നുമല്ല.നിന്നെ വല്ലാതെ നഷ്ടപ്പെടുന്നു...
B:ഛീ പോടാ.. നീ വൃത്തി കേട്ടവനാണ്.
A:ഹ്ഹ്ഹ്... :) ഞാന്‍ തമാശക്ക് പറഞ്ഞതാണ്...
B:എടാ.. ഞാന്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ തള്ളി കേറ്റിയിട്ടുണ്ട്.. നീ ഇഷ്ടപ്പെടണേ..
A:ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ?? അഭിപ്രായവും ഇട്ടിട്ടുണ്ട്... നീ കണ്ടില്ലേ?

A: ആരാ അവന്?? അവന്റെ രൂപരേഖാസന്ധി തന്നെ. ഞാന്‍ നോക്കട്ടെ...
( B ബന്ധം വിഛേദിച്ച അവസ്ഥയിലേക്ക് പോയിരിക്കുന്നു )
( B യെ ഇപ്പോള്‍ ഇപ്പോള്‍ ലഭ്യമാണ് )
A:ആ നീ പോയി എന്ന് കരുതി ഞാന്‍.
B:ഏയ്,ഇല്ല.. ഞാന്‍ ആ നീക്കുഴലില്‍ക്കൂടെ കുറച്ച് ചലിക്കും ചിത്രങ്ങള്‍ കാണുകയായിരുന്നു. അതാ ബന്ധം ഛേദിക്കപ്പെട്ടത്.
A:മം... പിന്നേ.. നിനക്ക് കേക്കണോ?