Saturday, January 12, 2013

ഒരു മലയാളം ചാറ്റ്!!


         ഫേസ്ബുക്കിന്റെ മലയാളം പതിപ്പില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു ആണ്‍-പെണ്  സംഭാഷണശകലത്തിലെ ചെറു ഏടുകള്‍...

A:നമസ്കാരം
B:നമസ്കാരം,ശുഭദിനം സുഹൃത്തേ... എന്തുണ്ട് മുകളില്‍?‍?
A:എന്ത് പറയാനാ?? വല്ലാത്ത വിരസത ആണ് രാവിലെ മുതല്‍. കട്ടന്‍ ചായ പോലും കുടിക്കാന്‍ തോന്നുന്നില്ല.
B:അയ്യോ!! അതെന്തു പറ്റി? വീട്ടില്‍ ചായപ്പൊടി ഇല്ലേ??



A:ഒന്ന് പോടീ...അതൊന്നുമല്ല.നിന്നെ വല്ലാതെ നഷ്ടപ്പെടുന്നു...
B:ഛീ പോടാ.. നീ വൃത്തി കേട്ടവനാണ്.
A:ഹ്ഹ്ഹ്... :) ഞാന്‍ തമാശക്ക് പറഞ്ഞതാണ്...
B:എടാ.. ഞാന്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ തള്ളി കേറ്റിയിട്ടുണ്ട്.. നീ ഇഷ്ടപ്പെടണേ..


A:ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ?? അഭിപ്രായവും ഇട്ടിട്ടുണ്ട്... നീ കണ്ടില്ലേ?
B:മം.. ഇപ്പം കണ്ടു. ഡാ പിന്നേയ്.. ഒരു ചെക്കന്‍ എന്നെ മുഖപുസ്തകം വഴി ഇടയ്ക്കിടെ കുത്തുന്നുണ്ട് . ഞാന്‍  എന്താ ചെയ്യാ??
A: ആരാ അവന്‍?? അവന്റെ രൂപരേഖാസന്ധി തന്നെ. ഞാന്‍ നോക്കട്ടെ...



( B ബന്ധം വിഛേദിച്ച അവസ്ഥയിലേക്ക് പോയിരിക്കുന്നു )


( B യെ ഇപ്പോള്‍ ഇപ്പോള്‍ ലഭ്യമാണ് )

A:ആ നീ പോയി എന്ന് കരുതി ഞാന്‍.
B:ഏയ്‌,ഇല്ല.. ഞാന്‍ ആ നീക്കുഴലില്‍ക്കൂടെ കുറച്ച് ചലിക്കും ചിത്രങ്ങള്‍ കാണുകയായിരുന്നു. അതാ ബന്ധം ഛേദിക്കപ്പെട്ടത്.
A:മം... പിന്നേ.. നിനക്ക് കേക്കണോ?
ഇന്ന് എന്നെ അമ്മ കടേല് സാധനം വാങ്ങാന്‍ പറഞ്ഞയച്ചു.ഞാന്‍ ഉറങ്ങുമ്പോ വിളിച്ചുണര്‍ത്തി തള്ളി വിട്ടതാ...
B:ആണോഡാ?? എന്തൊരു സാധനാ നിന്‍റെ അമ്മ.എനിക്ക് സങ്കടം വരുന്നു.
A:ഹ്മം.. പഞ്ചാര വാങ്ങാനാ എന്നെ കടയില്‍ വിട്ടത്. ഞാന്‍ ചെന്നപ്പോ ആണേല്‍ ഒറ്റ കട പോലും തുറന്നിട്ടില്ല.
B:അച്ചോടാ... അല്ലേലും പഞ്ചാര നിന്റെല്‍ തന്നെ ആവശ്യത്തിനില്ലേ?? പിന്നെന്താ?? :പി
A: :ഡി...
B:എന്നിട്ട് നീ എന്ത് ചെയ്തു?
A:ഞാന്‍ ആരാ മോന്‍... ഞാന്‍ അപ്പറത്തെ പീടികയില്‍ നിന്നും ഒരു കെട്ട് കരിമ്പ്‌ വാങ്ങി.. വീട്ടില്‍ കൊണ്ട് പോയിട്ട് പിഴിഞ്ഞടിച്ചു ഉണക്കി പഞ്ചാര ആക്ക്യാ പോരേ??
B:വൊവ്...!!! നിന്‍റെ ബുദ്ധിയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു ഡാ... നീ പാറയാകുന്നു.. ശരിക്കും പാറ!!
A:ഹ്ഹ്ഹ്...!! നന്ദി ഡീ നന്ദി... ഇതൊക്കെ എന്ത്??

No comments:

Post a Comment