റെയ്സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ മറ്റൊരു പ്രത്യേകതയാണ്
 |
റെയ്സിലെ ലൈബ്രറി ഒന്ന്വല്ല,ജാഡക്കിട്ടതാ |
അവിടത്തെ ലൈബ്രറി. ഏതാണ്ട് ഒരു ഇരുന്നൂറു കുട്ടികളെ വരെ (അത്രേം കാണുമായിരിക്കും ഇല്ലേല് ഞാന്‍ കള്ളം പറയുവാന്നു വിചാരിച്ചാ മതി) ഒരേ സമയം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സെറ്റപ്പ്. ആയിരത്തിലധികം റെഫറന്‍സ് ഗ്രന്ഥങ്ങള്‍. അത് ഓരോ ദിവസം കൂടുമ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കേം ചെയ്യും. പക്ഷേ ട്വിസ്റ്റ് അതൊന്നും അല്ല... ലൈബ്രറിയുടെ നടുവില്‍ക്കൂടെ ആ റൂമിനെ രണ്ടായി കീറി മുറിച്ചു കൊണ്ട് ഒരു വല്ല്യ ഷെല്‍ഫ് കടന്നു പോകുന്നുണ്ട്. അതില്‍ നിറയെ പുസ്തകങ്ങള്‍. പരമാവധി പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി മാനേജ്മെന്റ് ചെയ്ത ഒരു നല്ല ബുദ്ധി എന്നേ ഒരു നോക്ക് കാണുന്നവന് തോന്നൂ... എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. പുസ്തകങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ബൌണ്ടറിയുടെ ഒരു ഭാഗത്ത് മുഴുവന്‍ ആണ്‍കുട്ടികളും മറുഭാഗത്ത് മുഴുവന്‍ പെണ്പിള്ളാരും. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ശ്രമിക്കും എന്ന് സാറന്മാര്ക്ക് അറിയാവുന്ന കൊണ്ടാവണം, ആ നോക്കുന്ന സമയം പോലും പുസ്തകങ്ങളെ മാത്രം കാണുവാന്‍ വേണ്ടി അവടെ തന്നെ മുഴുവന്‍ ബുക്കുകള്‍ നിരത്തി വെച്ചേക്കുന്നത്. പുസ്തകം എടുക്കാന്‍ വേണ്ടി ആ ഷെല്‍ഫിന്റെ അടുത്തു ചെന്നാല്‍ അപ്പുറത്തേക്ക് ഒരു നോക്ക് കാണാന്‍ പറ്റും. അതിനാല്‍ തന്നെ ആവണം ആമ്പിള്ളാര് പൊതുവേ ആ ഷെല്‍ഫില്‍ നിന്നേ പുസ്തകം എടുക്കാറുള്ളൂ. അഥവാ ആ ഷെല്‍ഫില്‍ ഇല്ലാത്ത ബുക്ക് ആണേല്‍ മറ്റേ ഷെല്‍ഫില്‍ നിന്നും ബുക്ക് എടുത്തിട്ട് ഈ ഷെല്‍ഫില്‍ വന്ന് റിട്ടേണ്‍ ചെയ്യും... എന്താ ല്ലേ??
ഞാന്‍ പിന്നെ ബുക്ക് എടുക്കാനായിട്ട് ആ ഷെല്‍ഫിലേക്ക് അങ്ങനെ പോവാറൊന്നും ഇല്ല. പകരം ഷെല്‍ഫിന്റെ ഏറ്റവും തൊട്ടുകൊണ്ടുള്ള ബെഞ്ചിന്റെ സൈഡില്‍ ഒരു മൂലക്ക് അവിടെ ഇരിക്കും. അതാവുമ്പോ ഇടയ്ക്കിടെ എണീറ്റ് നിന്ന് നോക്കണ്ട കാര്യവും ഇല്ല. ഏത്?? അതെന്നെ..!! പക്ഷേങ്കി ഗേള്‍സിനു പൊതുവേ പുച്ചിക്കാന്‍