Tuesday, February 26, 2013

ഉള്ളീന്ന് വരുന്ന ഒരു ലവ് ലെറ്റര്‍

പ്രിയതമേ...

     നിന്നെ അങ്ങനെ വിളിക്കാവോ എന്നെനിക്കറീല,എന്നാലും ലവ് ലെറ്റര്‍ ആയതോണ്ട് ഒരു ജാടക്ക് ഇരിക്കട്ടെ. എനിക്കീ സാധനം എഴുതി വല്ല്യ പരിചയം പോരാത്തത്കൊണ്ട് എന്തേലും ഗ്രാമര്‍ മിസ്റ്റെയ്ക്കോ ആലങ്കാരിക പ്രശ്നങ്ങളോ ഉണ്ടേല്‍ ക്ഷമിക്കണം എന്ന് ഞാന്‍ ഇപ്പ തന്നെ പറയുവാണ്. അവസാനം  കത്ത് വായിച്ച് കഴിഞ്ഞിട്ട് എന്നെ കുറ്റം പറഞ്ഞേക്കരുത്...

http://www.chrispeters.com/chrispweb/The-Lovers-LG-2.jpg       ബൈ ദി ബൈ,പറയാന്‍ വന്ന മാറ്റര്‍ മാറിപ്പോയി... നിനക്കറിയുമോ,കുറച്ച് കാലമായി എന്റെ ആത്മാവ് (പൊറാട്ട മാവ് അല്ല,സത്യമായിട്ടും അല്ല!) എന്നെ വിട്ടു എങ്ങോട്ടോ അലയുകയാണ്.എനിക്ക് എന്നെ തന്നെ  പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. സാധാരണ ഞാന്‍ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ബാബു സാറിന്‍റെ ക്ലാസ്സില്‍ എനിക്കിപ്പോ ഉറങ്ങാന്‍ പറ്റുന്നില്ല. ഒരു തട്ടുകട കണ്ടാല്‍ അപ്പൊ തന്നെ  അപ്പോം പോട്ടീം കഴിക്കാന്‍ തോന്നുന്നു.ചെരിപ്പിടാതെ വെളിയിലേക്ക് ഇറങ്ങാന്‍ തോന്നുന്നില്ല. രാവിലെ എണീറ്റാല്‍ പല്ല് തേക്കാന്‍ തോന്നുന്നു... എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം??
യെസ്!! ഐ തിങ്ക്‌ ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത്‌ യു!!  <3

     "ഒറ്റ ഒരുത്തീം ശരിയല്ല" (അമ്മ ഒഴിച്ച്) എന്ന എന്റെ കൂട്ടുകാര്ടെ ആപ്തവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് പോന്ന ഒരു  പാവപ്പെട്ട നിരാശാകാമുകനായിരുന്നു ഞാന്‍. പക്ഷെ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ വച്ച് നീ പറഞ്ഞ തമാശ കേട്ടപ്പോ എന്റെആ ധാരണ എല്ലാം മാറി.സത്യം പറഞ്ഞാല്‍ അപ്പൊ തന്നെ നിന്നെ അഭിനന്ദിക്കണം എന്ന് കരുതിയതാണ്.പക്ഷെ അവിടെ ഉള്ളവര്‍ എന്നെ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. എന്തായാലും ആയിനത്തില്‍ നിനക്ക് ഒരു കുതിരപ്പവന്‍.


     നീ അന്ന് പറഞ്ഞില്ലേ നിനക്ക് വീട്ടുകാര്‍ ചായേം പരിപ്പുവടേം ഒക്കെ തരാറുണ്ട് പക്ഷെ സ്നേഹം മാത്രം ഇത് വരെ തന്നിട്ടില്ലെന്ന്?? അത് ഓര്‍ത്തപ്പോ എനിക്ക് ഇന്നലെ വല്ലാത്ത വിഷമം വന്നു. വിഷമം കാരണം ഞാന്‍ ഇന്നലെ  വൈകീട്ട് ചായയില്‍ മുക്കി തിന്നാന്‍ ഇരുന്ന പാര്‍ലെജി ബിസ്കറ്റ്  ചായയില്‍ മുക്കാതെ ആണ് തിന്നത്. രാത്രി ഇതോര്‍ത്ത് ഞാന്‍ 10.25 മുതല്‍ 10.38 വരെ കരയുകയായിരുന്നു. ഇതെഴുതുമ്പോഴും എന്റെ കണ്ണില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. നമ്മള്‍ എന്താടാ ഇങ്ങനെ??

    നിനക്കറിയോ?ഇന്നലെ എന്നെ അമ്മൂമ്മ കടയില്‍ കൊപ്രപിണ്ണാക്ക്
വാങ്ങാന്‍ വിട്ടു. മറന്നു പോകാതിരിക്കാന്‍ ഞാന്‍ അവിടെ വരെ പിണ്ണാക്ക്,പിണ്ണാക്ക് എന്നും പറഞ്ഞോണ്ടാ നടന്നത്.പക്ഷെ മനസ്സ് മുഴുവന്‍ നീ ആയത് കൊണ്ട് കടയില്‍ എത്യപ്പോ സാധനത്തിന്റെ പേര് മറന്നുപോയി. പിണ്ണാക്ക് ആണോ അതോ ആട്ട പൊടി ആണോ എന്ന് വല്ലാത്ത കണ്‍ഫ്യൂഷന്‍. അവസാനം ഞാന്‍ ബുദ്ധി ഉപയോഗിച്ച് അത് കണ്ടെത്തി. അമ്മൂമ്മക്ക്‌ കുഴലപ്പം ഉണ്ടാക്കാനാണ്.അത് കൊപ്ര പിണ്ണാക്ക് വച്ചാണല്ലോ ഉണ്ടാക്കുന്നത്.മാത്രവുമല്ല നിന്നെ ഓര്‍ത്തപ്പോ ആദ്യം മനസ്സില്‍ വന്നത് കൊപ്ര പിണ്ണാക്കിന്റെ കാര്യമാണ്.അങ്ങനെ ഞാന്‍ അതും വാങ്ങി അവിടന്ന് പോന്നു.അതിനു നിന്നോട് തീര്‍ത്താല്‍ തീരാത്ത നന്ദി ഉണ്ട്. താങ്ക്സ് എ ലോട്ട്!!


      നീ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഞാന്‍ എന്ത് കണ്ടിട്ടാ ഇവനെ സ്നേഹിക്കുക എന്ന്.എന്നെ പറ്റി ഞാന്‍ എന്താ ഇപ്പൊ നിന്റടുത്ത് പറയുവ?? എന്നാലും  ഞാന്‍ എന്റെ പൊതുവായ ചില കാര്യങ്ങള്‍  നിന്‍റെ അറിവിലേക്കായി പറയാം.പക്ഷെ നീ വേറെ ആരോടും പറയരുത്,ആ ലിന്സിയോടു പോലും... വാക്ക് തരണം.

1. എന്റെ മതം :  അത് ഡിങ്കോയിസം ആണ്. അത് നീ മാറ്റണം എന്ന് പറഞ്ഞാ പോലും ഞാന്‍ മാറ്റില്ല.മാത്രമല്ല ഡിങ്കന്‍ എന്റെ ആത്മീയ ഗുരു കൂടി ആണ്. കല്യാണം കഴിഞ്ഞാലും നിനക്ക് വേണേല്‍ മായാവിയെ ആരാധിക്കാം... ഞാന്‍ എതിര്‍ക്കില്ല.

2.എന്റെ ഇഷ്ട ചാനല്‍ : കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്. കാരണം? അതില്‍ ടോം ആന്‍ഡ്‌ ജെറി ഉണ്ട്. വേറെ എവിടെ കാണാന്‍ പറ്റും ടോം ആന്‍ഡ്‌ ജെറി? നീ തന്നെ പറ.

3.ഇഷ്ടപ്പെട്ട സിനിമ : ഒരിടത്തൊരു ഫയല്‍വാന്‍. കാരണം? ഒരിടത്ത് ഒരു ഫയല്‍വാന്‍ ഉണ്ടായിരുന്നു.മാത്രവുമല്ല ഗുസ്തി ആണ് ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ കിട്ടുന്ന ഏക ഐറ്റം.

4.ഏറ്റവും ദുഃഖം വന്ന നിമിഷം : ചായയില്‍ മുക്കിയ ബിസ്കറ്റ് ചുണ്ടോട് അടുപ്പിച്ചപ്പോ പൊട്ടി നിലത്തു വീണു പോയ ആ സന്ദന്ഭം.

5.ഏറ്റവും സന്തോഷം വന്ന നിമിഷം : അടുത്ത ബിസ്കറ്റ് കൃത്യമായി ചായയില്‍ മുക്കി തിന്നാന്‍ പറ്റിയ നിമിഷം... എന്താ ലേ? ദൈവത്തിന്റെ ഓരോ കളികളെ??

6.ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം : കുബ്ബൂസും കട്ടന്‍ ചായയും.ഇത് രണ്ടും ഞാന്‍ ഇത് വരെ ഒന്നിച്ച് കഴിച്ചിട്ടില്ല. അതോണ്ടായിരിക്കും ഇങ്ങനെ തിന്നാന്‍ തോന്നുന്നത്. നമ്മുടെ ഹണിമൂണ്‍ ദുബായിലേക്ക് ആക്കിയാല്‍ നമുക്ക് ഇഷ്ടം പോലെ കുബ്ബൂസ് തിന്നാം.

7.ഹോബ്ബീസ് : ഞാന്‍ നല്ല പോലെ പടം വരക്കും.കഴിഞ്ഞ ദിവസം എന്റെ മാമന്റെ മോള് ആമിക്ക് സ്കൂളിലേക്ക് വരച്ചു  കൊണ്ട് ചെല്ലാന്‍ പറഞ്ഞ പപ്പടത്തിന്റെ  പടം ഞാന്‍ ആണ് വരച്ചു കൊടുത്തത്.അതിനു അവക്ക് ലൂസി മാഡത്തിന്റെ കയ്യീന്ന്  വെരി ഗുഡ് കിട്ടി. പക്ഷി നിരീക്ഷണം ആണ് എന്റെ മറ്റൊരു ഹോബി... ഇഹ് ഇഹ് ഇഹ്!! :D

8.എജ്യുക്കേഷണല്‍ ക്വാളിഫിക്കേഷന്‍സ് : അത് പറയാതെ തന്നെ നിനക്കറിയാലോ?? കഴിഞ്ഞ ദിവസം കൂടെ പോള്‍ സാര്‍ പറഞ്ഞതെ ഒള്ള് "നിനക്ക്  വേണേല്‍വീട്ടില്‍ ഇരിക്കാം,നീ ഇപ്പൊ തന്നെ എല്ലാം പഠിച്ചു കഴിഞ്ഞതാ" എന്ന്.. പിന്നെ.. നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ഇങ്ങു വരുന്നെന്നു മാത്രം.


           കൂടുതല്‍ എഴുതി നിന്നെ ബോറടിപ്പിക്കുന്നില്ല. നിനക്ക് ഇന്ട്രെസ്റ്റ് ഉണ്ടേല്‍ ഒരു റിപ്ലെ തരാം. അഥവാ നിനക്ക് തരാന്‍ ആഗ്രഹം ഇല്ലേല്‍  അതൊന്നു മുന്‍കൂട്ടി പറയണം. അല്ലാതെ അവസാനം "അവക്ക് വേണ്ടി കുടിച്ച കള്ളും നടന്ന ദൂരോം വേസ്റ്റ്" എന്ന്  എന്നെക്കൊണ്ട് പറയിപ്പിക്കാന്‍ അവസ്ഥ ഉണ്ടാക്കരുത്.അല്ലെങ്കീ തന്നെ എനിക്ക് അനൂപ്‌ മേനോനെ ഇഷ്ടല്ല. അയാക്ക് ഇപ്പളും മുടിഞ്ഞ ഗ്ലാമരാ.
അപ്പൊ മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിര്ത്തുന്നു...



                                                                                                എന്ന് സൊന്തം,
                                                                                                 പേര്
                                                                                                 ഒപ്പ്                  
                                                                                                  ശൂ

1 comment:

  1. നമ്മള്‍ എന്താടാ ഇങ്ങനെ??
    :D എല്ലാ ലോവേര്സും പറയുന്ന ഡയലോഗ് :)

    ReplyDelete