Monday, December 3, 2012

റ്റാറ്റ ഡോകോമോ അഥവാ വെറുക്കപ്പെട്ടവന്റെ മാപ്പിരക്കല്‍!!

               പണ്ട് പണ്ട്.... മൊബൈല്‍ എന്ന് കേട്ടാല്‍ ഐഡിയയും ഹച്ചും എയര്ട്ടെലും മാത്രം ആയിരുന്ന ആ പഴയ കാലം. എന്തൊരു രസമായിരുന്നു അന്ന്. ഓരോ കുത്തക മുതലാളിമാരും കസ്റ്റമേഴ്സ്നെ മാറി മാറി പറ്റിച്ചു കൊണ്ടിരുന്ന ഒരു മനോഹരമായ കാലം. ഒരു STD കാള്‍ ചെയ്യണമെങ്കില്‍ കോണകം വരെ അഴിച്ചു പണയം വെക്കേണ്ട അവസ്ഥ ആയിരുന്നു പല കസ്റ്റമേഴ്സ്നും. അറിയാതെ എങ്ങാന്‍ ഫോണില്‍ ഇന്റര്‍നെറ്റില്‍ കയറിയാല്‍ തീര്‍ന്നു. സാധാരണക്കാരന്റെ ഒരു മാസത്തെ ശമ്പളം അവിടെ തീരും.ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാന്‍ അടക്കമുള്ള എല്ലാ ഭുധിമാന്മാരായ മലയാളി പൈതങ്ങളും തലയില്‍ വെച്ച് കൊണ്ട് നടന്നു ഇവരെ ഒക്കെ.

       അങ്ങനെ ഇരിക്കേ ഒരു ജപ്പാന്‍ കാരന്‍ മുംബൈ കടാപ്പുറത്ത് തോണിയില്‍ വന്നിറങ്ങി.അവന്റെ പേര് കേട്ടപ്പോ കുറെ പെരെന്കിലും കരുതി ഇവന്‍ ചെറിയ പയ്യനാണെന്നു,"ഡോകോമോ". പക്ഷേ ആളെ കമ്പി അടിച്ചു വിളിപ്പിച്ചത് സാക്ഷാല്‍ രത്തന്‍ ടാറ്റ ആയിരുന്നെന്നു പിന്നെയാണ് മനസ്സിലായത്.

         അങ്ങനെ ഭയന്നത് സംഭവിച്ചു!
ആ ജപ്പാന്‍കാരന്‍ ആളെ വളക്കാന്‍ ബഹു മിടുക്കനായിരുന്നു. STD അടക്കമുള്ള കോളുകള്‍ക്ക് ഒരു സെക്കണ്ടിനു ഒരു പൈസക്ക് കൊടുത്തും വെറും 60 പൈസക്ക് 100 മെസ്സേജ് അയപ്പിച്ചും ഒക്കെ അങ്ങനെ അവന്‍ എല്ലാരേയും രസിപ്പിച്ചു.കൂലി പണി കഴിഞ്ഞു വീട്ടിലെത്തുന്ന ഒരു സാധാരണക്കാരന്‍ എങ്ങനെ ഇന്റര്‍നെറ്റില്‍ കയറി ഈ കാലത്ത് സിനിമ കാണും എന്നുള്ള ചോദ്യത്തിന്‍റെ ഏറ്റവും മനോഹരമായ ഉത്തരമായിരുന്നു ഡോകോമോയുടെ 14 രൂപയുടെ നെറ്റ് ഓഫര്‍. "അങ്ങനെ സൈദാര്‍ പള്ളീലെ പെണ്ണിനെ പുറത്തുന്നൊരുത്തന്‍ വളക്കണ്ട" എന്നും തീരുമാനിച് ബൂര്‍ഷ്വകളും ഡോകോയുടെ പുറകെ കൂടി. പക്ഷെ അവന്‍ ഒരുങ്ങി തന്നെ ആയിരുന്നു. എട്ടും പൊട്ടും തിരിയാത്ത എല്ലാ പുള്ളാരെയും അവന്‍ പോപ്പിന്സ് കാട്ടി പിടിച്ചു. നമ്മക്ക് നമ്മടെ വഴി അവനു അവന്റെ വഴി എന്ന ഭാവേന കുത്തകകള്‍  അവരുടെ വഴിയെയും പോയി.


       അങ്ങനെ മുറിമൂക്കന്‍ രാജാവായി ഡോകോ വളര്‍ന്നു വരുന്ന കാലം... അതാ വരുന്നു 3G സ്പെക്ട്രം ലേലം വിളി.ടാറ്റാ ആവും പോലെ കിടന്നു വായിട്ടലചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. പണി ചെറുതായിട്ട് പാളാന്‍ തുടങ്ങി. പണി പാലും വെള്ളത്തിലും വരാം എന്ന് അമല്‍ നീരദ് പറഞ്ഞത് എത്ര ശരി. ഒഫ്ഫരുകളൊക്കെ ഷാജി കൈലാസിന്റെ പടം പോലെ ആയിത്തുടങ്ങി. ടമാര്‍ പടാര്‍!!(എല്ലാം കൊണ്ടും).

        തലേന്ന് രാത്രി വരെ 200 മെസ്സേജ് വിട്ടോണ്ടിരുന്ന ഷുക്കൂര്‍,പാവം പിറ്റേന്ന് രാവിലെയും ഫോണെടുത്ത് ഗ്രൂപ്പിലോട്ടു മെസ്സേജ് ഫോര്‍വേഡ് ചെയ്യാന്‍ തുടങ്ങി. പൈസ തെറിക്കുന്ന തെറിപ്പ് കണ്ടിട്ട് അവന്‍ വിചാരിച്ചു മുറ്റത്തെ കോലാടു അപ്പിയിടുകയാണെന്ന്. പഴം വായിലേക്ക് ഇട്ടോണ്ടിരിക്കുംബോഴാണ് സുമേഷിനു സര്‍വിസ് മെസ്സേജ് കിട്ടിയത്."Your second billing offer will expire soon.please recharge to continue with this offer". പഴം തൊണ്ടയില്‍ കുടുങ്ങി അവന്‍റെ ഉള്ള കാറ്റ് പോയില്ലെന്നെ ഉള്ളൂ. ഓര്‍ക്കുട്ട് നിര്‍ത്തലാക്കിയപ്പോ പോലും പതറാതിരുന്ന അഷ്ളിന്‍ കോഷ് ഡിസൂസ കോന്ട്രവോ ഡോകോമോയുടെ നെറ്റ് ഓഫര്‍ കൂട്ടി എന്നറിഞ്ഞതോടെ പിന്നെ അന്ന് ഫയ്സ്ബുക്കില്‍ കയറിയില്ല.പാവം അവന്‍റെ കാമുകി ഇസബെല്ല മാത്തുക്കുട്ടി വിഷമം കൊണ്ട് വൈകുന്നേരത്തെ ചായ കുടിക്കാന്‍ മറന്നു.

   തല തിരിഞ്ഞവന് ഒന്നേ പറയാനുള്ളൂ... "ഡോകോമോക്ക് പണ്ട് തൊട്ടേ നല്ല റേഞ്ച് ആണല്ലോ! അതോണ്ട് ഞാന്‍ ഡോകോമോയിലെക്ക് മാറാന്‍ പോവാ""

1 comment: