Thursday, December 6, 2012

ഒരു തല തിരിഞ്ഞ ഫേസ്ബുക്ക്‌ അവലോകനം

           ഈ പോസ്റ്റ്‌ കാണുമ്പോ നിങ്ങള്‍ ഒരു പക്ഷെ ചോദിക്കും തല തിരിഞ്ഞവന് എന്താ വട്ടുണ്ടോ എന്ന്.അതെ,ഉണ്ട്.അതോണ്ടാണല്ലോ തല തിരിഞ്ഞവന്‍ എന്ന് വിളിക്കുന്നത്.

          ഫേസ്ബുക്കിലെ ആണ്‍ പെണ് പ്രൊഫൈലുകളുടെ താത്വികമായ ഒരു അവലോകനം ആണ് തല തിരിഞ്ഞവന്‍ ഉദ്ദേശിക്കുന്നത്.

1.Profile Picture: സ്വന്തം മുഖം കാണിച്ചാല്‍ ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്ന ലൈക്കുകളും കമെന്റുകളും കുറഞ്ഞു പോകുമോ എന്നാ ഭയം ഉള്ളത് കൊണ്ടാവാം 70% സ്ത്രീ ജനങ്ങളും സ്വന്തം ഫോട്ടോ വെച്ചതായി കാണാറില്ല.അഥവാ വെച്ചാല്‍ തന്നെ ഐശ്വര്യാ റായിയുടെ അനിയത്തി ആണെന്ന് തോന്നിക്കും വിധം ആ ഫോട്ടോയെ എഡിറ്റ്‌ ചെയ്തിട്ടുണ്ടാവും.പിക്കാസ,ഫോട്ടോഷോപ്പ് ഇത്യാദികളിലെല്ലാം നിങ്ങക്ക് നല്ല ജ്ഞാനമാണല്ലോ :-/
(ഒന്നര മാസം ആളറിയാതെ ഫേസ്ബുക്കില്‍ കിന്നരിച്ച് ,പിന്നീട് ഒരിക്കല്‍ ആ പെണ്‍കുട്ടിയെ നേരിട്ട കണ്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയ നമ്പൂരി ചെക്കന്റെ കഥ ഇവിടെ പറയണ്ട എന്ന് വെച്ചിട്ടാണ്.ടോം & ജെറി കാര്ടൂണിലെ  കില്ലെര്‍ ഡോഗിനെ കണ്ട ടോമിനെ പോലെ നാക്കും കണ്ണും തള്ളി പുറത്ത് വന്ന അവസ്ഥ ആയത്രേ ആ നമ്പൂരി ചെക്കനും.)
 പാവപ്പെട്ട ആണ്‍പിള്ളെരാവട്ടെ ഇത്തരത്തിലുള്ളദുരുദ്ധേശങ്ങള്‍ ഒന്നും ഇല്ലാതെ തനി നാരാണത്ത് ഭ്രാന്തന്‍ ലുക്ക്‌ ഫോട്ടങ്ങള്‍ ഒക്കെ അപ്‌ലോഡ്‌ ചെയ്യും.

2.Basic Info:ജനിച്ച മണ്ണും ജീവിക്കുന്ന സ്ഥലവും പറയുന്നത് എന്തോ വലിയ അപരാധമാണ് ഫേസ്ബുക്കിലെ 50% പെണ്പിള്ളാര്‍ക്കും.അറിയാന്‍ വയ്യാഞ്ഞിട് ചോദിക്കുവാ,നിങ്ങള്‍ എന്തിനാണ് നിങ്ങള്‍ ജനിച്ച വര്ഷം നിങ്ങടെ പ്രൊഫൈലില്‍ നിന്നും ഹൈഡ് ആക്കി വെക്കുന്നത്? ഞങ്ങള്‍ ആണ്‍ പിള്ളേരെ സംബന്ധിച്ചിടത്തോളം ചാറ്റ് ചെയ്യാന്‍ വയസ്സ് ഒരു മാനദണ്ഡമേ അല്ല. :P
ബേസിക് ഇന്‍ഫോ കൊടുക്കുന്ന കാര്യത്തില്‍ ആണ്‍കുട്ടികള്‍ മിടുക്കന്മാരാണ്.മുത്തങ്ങ സിറ്റി,പട്ടിമറ്റം ടൌണ്‍ എന്നൊക്കെ വൃത്തി ആയി കൊടുക്കും. (എന്താ ഏറണാകുളവും കോഴിക്കോടും മാത്രമേ സിറ്റി ഉള്ളോ?! )

3.Relationship Status:ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് പഞ്ചായത്ത് എലെക്ഷന്‍ റിസള്‍ട്ട്‌ പോലെ ആണ്.ഇന്ന് സിംഗിള്‍ ആണേല്‍ നാളെ In a Relationship മറ്റന്നാള്‍  Its Complicated,അതിന്റെ പിറ്റേന്ന് പിന്നേം സിംഗിള്‍.താഴെ അന്യായ കമെന്റ്സും
"ഡൂഡ്,ലീവ് ഹെര്‍.ലെട്സ് ലുക്ക്‌ ഫോര്‍ ദി നെക്സ്റ്റ് :പി "
"അളിയാ നീ അവളേം വിട്ടോ? "
ഇങ്ങനെ പോവും അത്.(ഇത് കാണുമ്പോ ഓര്‍ക്കും എത്രയെത്ര ആണ്പിള്ളാര്‍ ആണ് ചതിക്കപ്പെടുന്നത്.പാവം :(  )
കല്യാണം കഴിഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് സ്റ്റാറ്റസ് സിംഗിള്‍ തന്നെ ആയിരിക്കും.( അതെന്താ കല്യാണം കഴിഞ്ഞാ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ കയറാറില്ലേ? അതോ അറിഞ്ഞു കൊണ്ട് മാറ്റാതിരിക്കുന്നതാണോ? )

4.Religious & Political Views:സ്വന്തമായി ഈ സാധനങ്ങള്‍ ഉള്ള പെണ്‍കുട്ടികള്‍ തീരെ കുറവ്. പാവം.പോളിടിക്സ് ഇഷ്ടമില്ലാതതോണ്ടായിരിക്കും.എന്നാലും മതം ഇല്ലേ? ക്ഷമിക്കണം മതം പറയാന്‍ പാടില്ല എന്നാണല്ലോ അല്ലെ? എന്നാലും അവര്‍ക്ക് "മതം ഇല്ല" എന്നെങ്കിലും എഴുതി വെക്കാമായിരുന്നു.ആന്കുട്ടികള്‍ക്കെല്ലാം മതം ഉണ്ടല്ലോ. മത വിശ്വാസം ഇല്ലാത്ത ചില വിരുതന്മാര്‍ Born as Hindu  എന്നൊക്കെ എഴുതി വെക്കുന്നത് കാണാം.ടാക്ട്ടിക്കല്‍ ആയ ഒരു ഒഴിഞ്ഞു മാറല്‍. അതായത് ജനിച്ചപ്പോ ഹിന്ദു ആയിരുന്നു,ഇപ്പൊ അങ്ങെനെ ഒന്നില്ല എന്നര്‍ത്ഥം.

5.Favourites: ഇതാണ് മരണ കോമഡി. തരുണീമണികള്‍ എല്ലാരും ഹിന്ദി സീരിയലിന്റെ കനത്ത ആരാധകരാണ്. അര്നവ്‌,ഖുഷി എന്നൊക്കെ എവിടേലും എഴുതി വെച്ചില്ലെങ്കില്‍ അത് നാണക്കേടാണ്. ട്വിലൈറ്റ് ആണ് ഇവരുടെ ആത്മീയ ഗ്രന്ഥവും ആത്മീയ ചലച്ചിത്രവും (അങ്ങനെ ഒന്നുണ്ടോ? ) ഇത് കാണാത്തവരും വായിക്കാത്തവരും എല്ലാം ഊളകള്‍ ആണെന്നാണ് പെണ്‍കുട്ടികളുടെ ഇടയില്‍ ഉള്ള ചില രഹസ്യ സംസാരം. (രഹസ്യ സംസാരം തല തിരിഞ്ഞവന്‍ എങ്ങനെ കേട്ടു എന്ന് ചിന്തിക്കണ്ട.അതൊക്കെ ചോര്‍ത്താന്‍ എത്ര ചാരന്മാര്‍ ഇരിക്കുന്നു :D ) മലയാള സിനിമകള്‍ ഈ കൂട്ടര്‍ക്ക് വെറുപ്പാണ്. (എന്നാലും ഒളിഞ്ഞിരുന്നു മായാമോഹിനി കണ്ടു വായ തള്ളി ചിരിക്കാന്‍ നാണമാവില്ലേ നിങ്ങക്ക്? ) Reading  ഇവര്‍ക്ക് വലിയ ഇഷ്ടമാണ്.(അങ്ങനെ ആണ് ഇവര്‍ പറയുന്നത്.സത്യം ഡിങ്കന് പോലും അറിയില്ല). പല ആണ്‍കുട്ടികള്‍ക്കും ബുക്ക്‌ അലര്‍ജിയാണ്. I Hate Books  എന്ന് കുറെ പേരുടെ പ്രൊഫൈലില്‍ കാണാം.
ഫേവറിറ്റ് അത്ലെറ്റിന്റ് പേര് എഴുതണ്ട കോളത്തില്‍ ഒരു പെണ്ണ് എഴുതിയത് "Aaj Mood Off Hai yaar" എന്നായിരുന്നു. ഈ പെണ്‍പിള്ളാര്‍ എന്താണാവോ ഇങ്ങനെ.സച്ചിനെ ഒന്നും ഇവര്‍ക്കാര്‍ക്കും ഇഷ്ടമല്ലേ?അതോ എല്ലാരുംഇഷ്ടപ്പെടുന്ന ആള്‍ക്കാരെ ഇഷ്ടപ്പെട്ടാല്‍ എന്തേലും പ്രശ്നം ഉണ്ടാകുമോ? ആവോ കാണുമായിരിക്കും.


         പൊതുവേ പെണ്പിള്ളര്‍ക്ക് ഒരു വിചാരമുണ്ട്, ഞങ്ങള്‍ ആണുങ്ങള്‍ നിങ്ങളോട് ചാറ്റ് ചെയ്യുമ്പോ പൂച്ച മത്തി തല കാത്തു കിടക്കുമ്പോലെ ഞങ്ങള്‍ നിങ്ങടെ റിപ്ലെ കാത്തു കിടക്കുകയാണെന്ന്. അത് വെറും വിചാരം മാത്രമാണെന്ന് വിനീതമായി  ബോധിപ്പിക്കുന്നു.ഒരേ സമയം അഞ്ചില്‍ അധികം പേരെ ഒരുമിച്ച് കണ്ട്രോള്‍ ചെയ്യാനുള്ള നിങ്ങളുടെ ഭാവനാ പാടവവും അതിനൊത്ത ടൈപ്പിംഗ്‌ സ്പീഡും എല്ലാം നിങ്ങള്‍ക്ക് ഉണ്ട് എന്ന വ്യക്തമായ ബോധം ഞങ്ങള്‍ക്ക് ഉണ്ട്. എന്നാലും സത്യം പറയാതെ വയ്യല്ലോ,യൂനിവേര്സിടി പരീക്ഷ എഴുതുന്നത് മാറി വെച്ചാല്‍ പിന്നെ ഞങ്ങടെ കൈ ഏറ്റവും കൂടുതല്‍ വിറക്കുന്നത് നിങ്ങളോട ചാറ്റ് ചെയ്യുമ്പോ ആണ്. വായില്‍ ഉണ്ടംപൊരി കുടുങ്ങിയ പോലെ പലപ്പോഴും വാക്കുകളും കിട്ടാതെ ആവുFacebookന്നു. നിങ്ങള്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ. എവിടുന്നു കിട്ടുന്നു ഈ വാക്സാമര്‍ത്ഥ്യം?
ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ആരെ കാണിക്കാനാ രാവിലേം രാത്രിയും ഈ  "Hi,Friends Good morning"  ഉം "Gud nyt friends,sweet dreams" ഉം മറക്കാതെ പോസ്റ്റ്‌ ചെയ്യുന്നത്? നിങ്ങടെ ഈ സാധനം കിട്ടിയില്ലേല്‍ ആര്‍ക്കും ഉറക്കം വരില്ലെന്ന് എന്തേലും സംശയം ഉണ്ടോ? അതിനെല്ലാം കേറി ലൈക്‌ അടിക്കുന്ന കൊറേ ഓണക്ക ഫൈക്കുകള്‍കാണും നിങ്ങടെ പ്രൊഫൈലില്‍.അതിനെ ഒക്കെ ബ്ലോക്ക് ചെയ്യാന്‍ പഠിക്ക് ആദ്യം. അല്ലാതെ ഒരുത്തനും വേണ്ട ഈ തൊലിഞ്ഞ വിഷ്.
ഞാന്‍ ഇതൊക്കെ പറയുമ്പോ നിങ്ങള്‍ കരുതുംതല തിരിഞ്ഞവന്‍ ഒരു പെണ് വിരോധി ആണെന്ന്.ഒരിക്കലുമല്ല സുഹൃത്തേ.ഇതൊക്കെ വിഷമം കൊണ്ട് പറയുന്നതാ. ഒരു ഫ്രെണ്ട് റിക്വസ്റ്റ് അയച്ചാല്‍ ഇവര്‍ക്കൊക്കെ എന്താ ഒരു ജാഡ."Hey,do i know you?" .... പിന്നേ.... അല്ലേല്‍ ഇപ്പൊ നിന്റെയൊക്കെ പ്രൊഫൈലില്‍ ഉള്ളവരൊക്കെ കുഞ്ഞമ്മേടെ മക്കളും മരുമക്കളും അല്ലെ?.... പുച്ഛം!!!


    പറഞ്ഞു പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.നേരത്തെ കൊടുത്ത ഫ്രെണ്ട് റിക്വസ്റ്റ് അവള്‍ അക്സെപ്റ്റ് ചെയ്തോ എന്തോ???? അപ്പൊ പിന്നെ കാണാം. :D

1 comment:

  1. Yeah man.. you dont know how to flirt.. You will just stare at her until she marry you :P

    ReplyDelete