

അഞ്ചു മിനിട്ടിനു ശേഷം പാരച്ചൂട്ടില്‍ ചുവന്ന ലുങ്കിയും നീല ബനിയനും ധരിച്ച ഒരാള്‍ വന്നിറങ്ങുന്നു. ലുങ്കിയുടെ അടിയില്‍ കൂടെ അയാളുടെ ചുവന്ന ജട്ടി വ്യക്തമായി കാണാമായിരുന്നു. പരിപ്പ് വട കഴിച്ചു കൊണ്ടിരുന്ന സുരേന്ദ്രന്‍ പിറുപിറുത്തു. "ലോ വെയ്സ്റ്റ് മാറി അപ്പ് വെയ്സ്റ്റ് ആയി തുടങ്ങി.എന്നാലും പിള്ളേര് ജട്ടി കാണിക്കുന്നത് നിര്‍ത്തില്ല എന്ന് തന്നെയാ."
പാരച്ചൂട്ടില്‍ നിന്നും റോഡിലേക്ക് തല കുത്തി ഇറങ്ങിയ ആ രൂപം പതുക്കെ ഹോട്ടെലിനു അഭിമുഖമായി തിരിഞ്ഞു.... വായില്‍ പഴം തിരുകാന്‍ പുറപ്പെടുകയായിരുന്ന ബിജുക്കുട്ടന്‍ പഴം തിരിച്ചെടുത്ത് മന്ത്രിച്ചു.... "സൂപ്പര്‍മാന്‍!!!!"
കേട്ട പാതി കേള്‍ക്കാത്ത പാതി,ശങ്കരേട്ടന്‍ ഓടി ചെന്ന് അയാളുടെ കഴുത്തിന് കുത്തി പിടിച്ചു... "നീ ഇതെവിടെ ആയിരുന്നെടാ *#%*^@ മോനെ..? ഇത്രേം അടി ഇവിടെ ഉണ്ടായിട്ട് നെനക്ക് ഇപ്പോഴാണോ ഇങ്ങോട്ട് എഴുന്നള്ളാന്‍ കണ്ടത്?"
"അണ്ണാ അണ്ണാ ...വിടണ്ണ... ഞാന്‍ അപ്പര്‍ത്തെ ഗ്യാലക്സീലായിരുന്നു... അവിടത്തെ എലിയന്‍സിനു ഒരു സ്നേഹോം ഇല്ല... സീസി അടച്ചില്ലെന്നും പറഞ്ഞു എന്‍റെ പറക്കുന്ന യന്ത്രം അവിടെ പിടിച്ചിട്ടു. പിന്നെ ഇന്ത്യന്‍ എയര്‍ല്യ്നെസിന്റെ വിമാനത്തില്‍ അള്ളി പിടിച്ചാ ഇവിടെ എത്തിയത്... ആ ഭുധിമുട്ടൊന്നും നിങ്ങക്ക് പറഞ്ഞാ മനസ്സിലാവൂല..."
ഇത് കേട്ടപ്പോ ശങ്കരേട്ടന്റെ പിടി അഴിഞ്ഞു.അഴിഞ്ഞു കിടന്ന മുണ്ടിന്‍റെ മടിക്കുത്ത് എടുത്ത് അയാള്‍ തിരിച്ച കുത്തി.എന്നിട്ട് ഹോടലിലേക്ക് കയറി ഇരുന്നു. "ഒരു ചായേം രണ്ടു പരിപ്പ് വടേം എടിക്കി ശങ്കരേട്ടാ ... ആല്‍ഫാ സെന്ട്ടൌരിയിലെ ഭക്ഷണം ഒക്കെ വളരെ മോശമാ. വയറ്റിളക്കം ആയിരുന്നു നാല് ദിവസം."
പെട്ടെന്ന് സൂപ്പെര്‍ മാന്റെ ഫോണ്‍ ബെല്ലടിച്ചു.നോക്കിയപ്പോള്‍ ഭാര്യ."ഹലോ..നിങ്ങളിതെവിടെയാ മനുഷ്യനേ...?"
"ഞാന്‍ ആല്‍ഫാ സെണ്ടൌരിയില്‍ ആയിരുന്നെടി.. ഒരു ചെറിയ കൊട്ടേഷന്‍ ഉണ്ടായിരുന്നു."
"നിങ്ങളെത് തെങ്ങിന്‍റെ മണ്ടേല്‍ ആണേലും വേണ്ടില്ല... റേഷന്‍ കടേന്നു ഈ അഴ്ച്ചേലെ അരീം പന്സാരേം വാങ്ങാതെ വീട്ടിലേക്ക് കേറിപ്പോകരുത്. പറഞ്ഞേക്കാം"
ബീപ് ബീപ്!!!
ഡിസ്കണക്റ്റ് ടോണ്‍.
ബാക്കി വന്ന പരിപ്പ് വട കൂടി വായില്‍ കുത്തി നിറച്ച് അയാള്‍ നെടുവീര്‍പ്പിടുന്നു.എന്നിട്ട ശങ്കരേട്ടന്റെ നേരെ തിരിഞ്ഞ്...
"ശങ്കരേട്ടാ.. നിങ്ങക്ക് ഒരു സഹായം ചെയ്യാമോ? ഒരു 5കിലോ അരി വാങ്ങി എന്‍റെ വീട്ടില്‍ കൊടുക്കാമോ??"
ശങ്കരേട്ടന്‍ ഒരു നിമിഷം ചിന്തിക്കുന്നു.
"ശങ്കരേട്ടാ...ചിന്തിചിരിക്കാനുള്ള സമയമല്ലിത്. നിങ്ങളിപ്പോ ഒരു നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല..ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കഴിഞ്ഞു പോകും...പക്ഷെ നിങ്ങളുടെ ഒരു യെസ്... അത് ഒരു പക്ഷേ നാളെ ചരിത്രമായേക്കാം..."
"നാണമുണ്ടോടാ നിനക്ക് ഇങ്ങനെ കിടന്നു എരക്കാന്‍?? സൂപ്പര്‍ മാന്‍ ആണത്രേ സൂപ്പര്‍മാന്‍... ഫ്തൂ..!! എറങ്ങി പോടാ എന്‍റെ കടയില്‍ നിന്ന്.. തരാനുള്ള പൈസ ഒന്നും തരണ്ട നീ.. ഓട്ര!!"
മുണ്ട് മടക്കി കുത്തി നിരാശനായി മടങ്ങി പോകുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ പറയുന്നുണ്ടായിരുന്നു... "സൂപ്പര്‍മാന്റെ കളികള്‍ ലോകം കാണാന്‍ ഇരിക്കുന്നത്തെ ഉള്ളൂ...!!"
പിന്‍കുറിപ്പ്:സൂപ്പര്‍മാന്‍ തിരിച്ചു വരുന്നു.കടപ്പാട്-ക്രിസ്ടഫര്‍ നോളന്‍.റിലീസ് 2013!!
No comments:
Post a Comment